

മലപ്പുറം: മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്. കാൻസർ ബാധിച്ച് മരിച്ച പ്രേമലതയുടെ അന്ത്യകർമങ്ങൾ നടത്താൻ വാടകവീട്ടിൽ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് മസ്ജിദ് അധികൃതർ സ്ഥലം ഒരുക്കി നൽകിയത്. മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃകയായി മാറിയിരിക്കുകയാണ് മസ്ജിദ് അധികൃതരുടെ ഈ ഇടപെടൽ.
കുന്നംകുളം കക്കാട് സ്വദേശി നീണ്ടുർ സഹദേവന്റെ ഭാര്യയാണ് പ്രേമലത. കാൻസർ ബാധിതയായ പ്രേമലത പള്ളിക്ക് സമീപത്തുള്ള വാടക വീട്ടിലാണ് 18 വർഷമായി താമസിക്കുന്നത്. ചികിത്സ തുടരുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം കുളിപ്പിക്കാനും മറ്റും വീട്ടിൽ സൗകര്യമില്ലായിരുന്നു. ഇതറിഞ്ഞ പള്ളി ഭാരവാഹികൾ ഇതിനായുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചു.
വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും പ്രേമലതയുടെ ബന്ധുക്കളും ചേർന്ന് മൃതദേഹം കുളിപ്പിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തത്. തുടർന്ന് മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. നീതുവിന് പ്രേമലതയുടെ മകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates