പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ഉപയോഗിക്കേണ്ട കിഫ്ബി ഫണ്ട്, സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വകമാറ്റിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
KIFB
KIFB
Edited By:
Updated on: 
2 min read

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കും പരസ്യപ്രചാരണങ്ങള്‍ക്കുമായി കിഫ്ബി വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കിഫ്ബി ഓഡിറ്റ് അക്കൗണ്ടുകളും സുധാ പിള്ള കമ്മിറ്റി റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ തുകകള്‍ വകമാറ്റിയെന്നാണ് വിവരം. 2016 മുതല്‍ 2026വരെയുള്ള കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പരസ്യങ്ങള്‍ക്കും പ്രചാര പരിപാടികള്‍ക്കുമായി ഏകദേശം 475 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്.

ഇതിന്റെ പകുതിയോളം തുകയായ 216 കോടി രൂപ പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമായ 'എന്റെ കേരളം' പരിപാടിക്കായി മൂന്ന് വര്‍ഷം കൊണ്ട് ചെലവഴിച്ചു. SC/ST വികസന പദ്ധതികള്‍ക്കായി കിഫ്ബി ഇതുവരെ അനുവദിച്ച 87 കോടി രൂപയുടെ ഇരട്ടിയിലധികമാണിത്. 2022-203ല്‍ 52.03 കോടി രൂപയും 2023-24ല്‍ 67.45 കോടി രൂപയും 2025-26ല്‍ 96.44 കോടി രൂപയും 'എന്റെ കേരളം പരിപാടിക്കായി ചെലവഴിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ഉപയോഗിക്കേണ്ട കിഫ്ബി ഫണ്ട്, സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വകമാറ്റിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

KIFB
യാത്രക്കാരുടെ ശ്രദ്ധക്ക്; കേരളത്തില്‍ ആദ്യമായി റെയില്‍വേ സ്‌റ്റേഷനില്‍ ഗെയിമിംഗ്&എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വായ്പാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേയാണ്, നൂറു കണക്കിന് കോടി വകമാറ്റിയത്. 2023-24ല്‍ കേരളീയം ഉത്സവത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കിഫ്ബി 12.95 കോടി രൂപ ചെലവഴിച്ചു. 2018-19വരെ പ്രതിവര്‍ഷം 2 കോടി രൂപയില്‍ താഴെ മാത്രമായിരുന്ന കിഫ്ബിയുടെ പ്രചാരണ ചെലവുകള്‍ തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നു. 2019-20ല്‍ ഇത് 25.33 കോടി രൂപയായി വര്‍ദ്ധിച്ചു.

അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത 'കേരള നിര്‍മ്മിതി' പ്രദര്‍ശനത്തിനായി ചെലവഴിച്ചത് 13.61 കോടി രൂപയാണ്. കൊവിഡ് കാരണം നിര്‍മ്മിതി പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെച്ചപ്പോള്‍, മണ്ഡലാടിസ്ഥാനത്തില്‍ കിഫ്ബി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ 14 ടിവി ചാനലുകളിലും റേഡിയോയിലും പ്രചരിപ്പിക്കുന്നതിനായി വന്‍ തുക ചെലവഴിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സുധാ പിള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 2025-26 വര്‍ഷത്തില്‍ മാത്രം പരസ്യ-പ്രചാരണങ്ങള്‍ക്കായി 203.72 കോടി രൂപയാണ് ചെലവഴിച്ചത്.

KIFB
എംആര്‍ അജിത് കുമാറിനെ രക്ഷിക്കാനാകില്ല; മന്ത്രിയായതുകൊണ്ട് കൂടുതല്‍ പറയാനാവില്ല; പൂരം റിപ്പോര്‍ട്ടില്‍ കെ മുരളീധരന്‍

തുടര്‍ച്ചയായി മൂന്ന് വര്‍ഷമാണ് പരസ്യച്ചെലവുകളുടെ കാര്യത്തില്‍ കിഫ്ബിയുടെ അക്കൗണ്ടുകള്‍ ഓഡിറ്റര്‍ ചോദ്യം ചെയ്തത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പരിപാടികളുടെ ചെലവുകള്‍ വഹിച്ചതെന്നും തങ്ങളുടെ പ്രചാരണ ചെലവുകള്‍ ജനറല്‍ ബോഡി അംഗീകരിച്ച ബജറ്റിനുള്ളില്‍ നിന്നാണെന്നും കിഫ്ബി തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കി. ഈ ചെലവുകള്‍ക്കെതിരെ സാമ്പത്തിക വിദഗ്ദന്‍ കെ പി കണ്ണന്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കടമെടുത്ത കാശുകൊണ്ടുള്ള ഇത്തരം ധൂര്‍ത്ത് അനാവശ്യവും തികച്ചും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary

KIIFB spent crores of rupees under the guise of a government order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com