'ഇഡി ചില രേഖകള്‍ ചോദിച്ചു, അതിന്‍റെ പേരിലല്ല എന്‍ഡിഎയില്‍ ചേര്‍ന്നത്; നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല'

കിറ്റെക്‌സ് കമ്പനിക്ക് ഇതുവരെ നിയമലംഘനത്തിന് ഒരുപെനാല്‍റ്റിയോ നിയമനടപടിയോ ഒന്നും ഉണ്ടായിട്ടില്ല. മൂന്ന് തവണ ഹാജരാകാന്‍ പറഞ്ഞു എന്നതെല്ലാം ശുദ്ധമായ കളവാണ്.
sabu jaccob
സാബു ജേക്കബ്
Updated on
2 min read

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന വാര്‍ത്ത തള്ളി ട്വന്‍റി ട്വന്‍റി നേതാവും കിറ്റെക്‌സ് എംഡിയുമായ സാബു ജേക്കബ്. കിറ്റെക്‌സ് ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ നികുതി വെട്ടിപ്പോ നടത്തിയിട്ടില്ല. ഇഡി ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തത്. ഇഡിയെ ഭയന്നാണ് എന്‍ഡിഎ പ്രവശനമെന്നത് അടിസ്ഥാനമില്ലാത്തതാണെന്നും സാബു മാധ്യമങ്ങളോട് പറഞ്ഞു.

sabu jaccob
'അണ്ടര്‍വെയര്‍ കാണിച്ച് ഡെസ്‌കിന് മുകളില്‍ കയറി നിന്ന് തല്ലിപ്പൊളിച്ചവനാണ് ക്ലാസെടുക്കുന്നത്, കുട്ടികളുടെ ഗതികേട്'; അധിക്ഷേപിച്ച് വി ഡി സതീശന്‍

33 വര്‍ഷത്തെ ചരിത്രത്തില്‍ കമ്പനി ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയെന്നോ നികുതിവെട്ടിപ്പ് നടത്തിയതായോ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന് സാബു പറഞ്ഞു. ഇന്നുവരെ ആരും കിറ്റെക്‌സിനെതിരെ ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ല. ഇന്ന് ചില ചാനലുകള്‍ രാഷ്ട്രീയ പ്രേരിതമായി വാര്‍ത്ത നല്‍കുകയാണ്. ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനത്തെ നശിപ്പിക്കാനായാണ് ഈ രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ചില രേഖകള്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകീട്ട് ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിച്ച് ഇഡി സമന്‍സ് ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചു. ഇതിന്റെ ഭാഗമായിട്ടല്ലേ എന്‍ഡിഎയുമായി സഖ്യം ഉണ്ടാക്കിയതെന്നും ചോദിച്ചു. ഇന്ന് അതാണ് അവര്‍ വാര്‍ത്തയായി പുറത്തുവിട്ടത്.

sabu jaccob
'വിനായക് ദാമോദര്‍ സതീശന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്'; വിഡി സതീശന് മറുപടിയുമായി വി ശിവന്‍കുട്ടി

റിപ്പോര്‍ട്ടര്‍ പറഞ്ഞതുപ്രകാരം കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കഴിഞ്ഞ മെയ് മാസം ഇഡി ചില രേഖകള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നതായി മനസിലാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കിറ്റക്‌സിന്റെ ബാലന്‍സ് ഷീറ്റ് ആണ് ആവശ്യപ്പെട്ടത്. കൂടാതെ വിദേശത്തേക്ക് കയറ്റുമതി ചെയ്തിന്റെ ബാലന്‍സ് കിട്ടാനുണ്ടോയെന്നും ചോദിച്ചിരുന്നു. വിദേശത്തേക്ക് ഒരു സാധനം കയറ്റുമതി ചെയ്താല്‍ അതിന്റെ പേമെയന്റ് 150 ദിവസത്തിനുള്ളില്‍ കിട്ടിയിരിക്കണം, അത് ഒരു ദിവസം വൈകിയാല്‍ അതിന് സര്‍ക്കാര്‍ കമ്പനിക്ക് നോട്ടീസ് നല്‍കും. ആ നോട്ടീസ് കിട്ടിയാല്‍ ഒരാളെ തുക്കിക്കൊല്ലുന്ന കാര്യമൊന്നുമല്ല. കിറ്റെക്‌സ് കമ്പനിക്ക് ഇതുവരെ നിയമലംഘനത്തിന് ഒരുപെനാല്‍റ്റിയോ നിയമനടപടിയോ ഒന്നും ഉണ്ടായിട്ടില്ല. മൂന്ന് തവണ ഹാജരാകാന്‍ പറഞ്ഞു എന്നതെല്ലാം ശുദ്ധമായ കളവാണ്. പറഞ്ഞവര്‍ അതിന്റെ തെളിവുകള്‍ ഹാജരാക്കട്ടെ. പിണറായി വിജയന്‍ പറഞ്ഞതുപോലെ മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുളളൂ. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമയ്ക്കാണ് മടിയില്‍ കനമുളളൂ. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമയ്‌ക്കെതിരെയാണ് ഇഡി അന്വേഷണം നടക്കേണ്ടത്. മുന്‍പ് കിറ്റെക്‌സിനെതിരെ പിടി തോമസ് രംഗത്തെത്തിയിരുന്നു. പിടി തോമസ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പിടിച്ച് അകത്തിട്ടേനെയെന്നും സാബു പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നാളെ പത്തുമണിക്കുള്ളില്‍ നിയമനടപടി സ്വീകരിക്കും. ടെലികാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നല്‍കും. ഇഡി പോലുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതുപോലെ വ്യാജവിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടും. നിരപരാധികളായ ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്ത് കാശുണ്ടാക്കുന്ന ചാനലാണ് റിപ്പോര്‍ട്ടര്‍. പാവപ്പെട്ട പതിനായിരങ്ങളുടെ തൊഴില്‍ വച്ചാണ് ഇവര്‍ കളിക്കുന്നത്. റിപ്പോര്‍ട്ടറിന്റെ ഉടയമ്ക്ക് ഇത്തരം വാര്‍ത്തകള്‍ നല്‍കാന്‍ എന്തുയോഗ്യതയാണ് ഉള്ളതെന്നും സാബു ചോദിച്ചു. ഭരണകക്ഷിക്ക് വേണ്ടി ഓശാന പാടുകയാണ് റിപ്പോര്‍ട്ടര്‍ ടിവി ചെയ്യുന്നത്. 41 കേസുകളില്‍പ്പെട്ട മരം മുറിക്കാരനെ ജയിലില്‍ നിന്ന് ഇറക്കിയതിന്റെ പ്രത്യുപകരമാണ് അവര്‍ ചെയ്യുന്നത്. ദിവസേനെ പിണറായിയെ പുകഴ്ത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് അവരുടെ പണിയെന്നും സാബു ജേക്കബ് പറഞ്ഞു.

Summary

Kitex MD Sabu Jacob confirms receiving ED notice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com