തിരുവനന്തപുരം: നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചതിന് എതിരെ ഉയർന്ന പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെ കെ രമ. ജനതാദൾ എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ടിപി പ്രേംകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്. എകെജി സെന്ററിൽ നിന്നുള്ള നിർദേശ പ്രകാരം കൊടുത്ത പരാതി ആയേക്കാമെന്നും സ്പീക്കർ പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്നും രമ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയിൽ വടകര എംഎൽഎ ആയി രമ സത്യപ്രതിജ്ഞ ചെയ്തത്. രമയുടെ പ്രവർത്തി സഭയിലെ അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നാണ് പരാതിയിലെ ആരോപണം. ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്റെ സൂചനയാണ് പരാതിയെന്ന് രമ പറഞ്ഞു. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട നിയമസഭയിലെ കയ്യാങ്കളി സഭാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ എന്നും അർ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates