'മിത്ത് ദൈവ നിന്ദയല്ല; പിന്നിൽ മനുഷ്യക്കുരുതി നടപ്പാക്കാനുള്ള സംഘ പരിവാർ ആക്രോശം'

ഇന്ത്യ വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ഒരേ അവകാശം ഭരണഘടനയിൽ വാഗ്ദാനം ചെയ്ത രാജ്യമാണ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിനെ പിന്തുണച്ച് മുൻ ആരോ​ഗ്യ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ ടീച്ചർ. മിത്ത് എന്ന പ്രയോ​ഗത്തിൽ ദൈവ നിന്ദയില്ലെന്നു ശൈലജ ടീച്ചർ വ്യക്തമാക്കി. എല്ലാത്തിനും പിന്നിൽ സംഘപരിവാറിന്റെ വിഷലിപ്ത അജണ്ടയാണെന്നും കേരളത്തിലെ പ്രബുദ്ധ ജനത അതു തള്ളിക്കളയുമെന്നും അവർ വ്യക്തമാക്കി. ഫെയ്സ്ബുക്കിലാണ് പിന്തുണ അറിയിച്ച് അവർ പോസ്റ്റ് ഇട്ടത്. 

കുറിപ്പിന്റെ പൂർണ രൂപം

വിശ്വാസത്തെ വർഗ്ഗീയവൽക്കരിക്കുന്നത് തിരിച്ചറിയുക. സംഘപരിവാറിൻറെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയും
ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നത്. മിത്ത് എന്നത് അത്തരം സങ്കൽപ്പങ്ങളാണ്.
വിശ്വാസികൾക്ക് അത് ദൈവസങ്കല്പമാണ് ചിലർ വിഗ്രഹാരാധന നടത്തുന്നു. ചിലർ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല. മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല.

ഇന്ത്യ വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ഒരേ അവകാശം ഭരണഘടനയിൽ വാഗ്ദാനം ചെയ്ത രാജ്യമാണ്
ദൈവവിശ്വാസത്തിന്റെ അട്ടിപ്പേർഅവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘപരിവാർ സമൂഹത്തിൽ വിതയ്ക്കുന്നത് വിദ്വേഷത്തിന്റെയും മനുഷ്യദ്രോഹത്തിന്റെയും വിത്തുകളാണ്.

ഇന്ന് മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന മനുഷ്യക്കുരുതി കേരളത്തിലും കൊണ്ടുവരാനുള്ള ദുരാഗ്രഹമാണ് മിത്ത് എന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ നിർദ്ദോഷമായ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്ത് സംഘപരിവാരക്കാർ നടത്തുന്ന ആക്രോശം ശ്രീനാരായണ ഗുരുവിന്റെയും രബീന്ദ്രനാഥടാഗോറിന്റെയും ഭക്തി അനുകരിക്കാനാണ് യഥാർത്ഥ വിശ്വാസികൾ ശ്രമിക്കേണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com