കെഎം ഷാജിക്ക് ആശ്വാസം; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി

അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു
K M Shaji
കെ എം ഷാജി ഫെയ്സ്ബുക്ക്
Updated on
1 min read

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി. അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചു. അഴീക്കോട് നിയമസഭ തെരഞ്ഞെടുപ്പ് കേസിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

K M Shaji
ധനമന്ത്രിയുടേത് ഗീര്‍വാണ പ്രസംഗം, തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ കബളിപ്പിക്കല്‍; ബജറ്റിനെതിരെ വിഡി സതീശന്‍

അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നായിരുന്നു ആവശ്യം.

2016ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ നികേഷ് കുമാര്‍ നല്‍കിയ കേസിലെ പ്രധാന ആരോപണം. കേസില്‍ കെ എം ഷാജിക്ക് ഹൈക്കോടതി ആറു വര്‍ഷത്തെ മത്സര വിലക്ക് ഏര്‍പ്പെടുത്തി. പിന്നീട് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിരുന്നു.

K M Shaji
'മതമല്ല, മതമല്ല പ്രശ്‌നം- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം, അതാണ് ഞങ്ങളുടെ രാഷ്ട്രീയം'; വര്‍ഗീയതയ്‌ക്കെതിരെ സംസ്ഥാന ബജറ്റ്

എംഎല്‍എ ആയി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല തുടങ്ങിയ ഉപാധികള്‍ സുപ്രീം കോടതി മുന്നോട്ട് വച്ചിരുന്നു. ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍ അപ്രസക്തമായെങ്കിലും, ഷാജിക്ക് ഹൈക്കോടതി വിധിച്ച മത്സര വിലക്ക് പ്രാബല്യത്തിലാക്കണമെന്നാണ് നികേഷ് കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Summary

The Supreme Court has ruled that Muslim League leader K M Shaji is not disqualified from contesting the elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com