'ഏതോ ഒരു അദൃശ്യശക്തി യുഡിഎഫ് മന്ത്രിസഭയില്‍ കടന്നുകൂടിയിട്ടുണ്ട്; ആരാ...?'

പ്രതിപക്ഷവും മാധ്യമങ്ങളും സകല കേരളീയരും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ.
vd satheesan
vd satheesan
Edited By:
Updated on: 
1 min read

തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 'സത്യത്തില്‍ ഏതോ ഒരു അദൃശ്യശക്തി യു.ഡി.എഫ് മന്ത്രിസഭയില്‍ കടന്നുകൂടിയിട്ടുണ്ട്. എല്ലാ മന്ത്രിമാരും അത് ആരാ.. ആരാ.. അവിടെ ആരാ എന്ന് അന്വേഷിക്കുന്നുണ്ട്. പക്ഷേ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല, ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ചോദിക്കുന്നു എന്നെ ആരാണ് സമ്മര്‍ദ്ദത്തില്‍ പെടുത്തിയത് എന്ന്? ആരാ..? ആരാണ് ഇതിന്റെ എല്ലാം പിറകില്‍? പ്രതിപക്ഷവും മാധ്യമങ്ങളും സകല കേരളീയരും കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍'- കെഎന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'എക്‌സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനിക്കുന്നു. ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ ബേക്കറികള്‍ക്ക് അനുവാദം നല്‍കുന്നു.ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നു പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നു. ആരാണ് ഇതിന് പിന്നില്‍ എന്ന് മാത്രം മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും തിരിയുന്നില്ല. കേരളത്തില്‍ തൂഫാന്‍ ആരംഭിക്കുന്നു. കാസര്‍ഗോഡ് നിലം തൊടുന്നു. തുടര്‍ന്ന് കേരളമാകെ ചുറ്റിയടിച്ച് സംസ്ഥാനത്തെ ലഹരിമുക്തമാക്കും എന്ന് പെരുമ്പറ കൊട്ടുന്നു. എന്നാല്‍ കാസര്‍ഗോഡ് നിലം തൊട്ടതില്‍ പിന്നെ തൂഫാനെ കാണാനില്ല. അറബിക്കടല്‍ വഴി മധ്യപൂര്‍വ ദേശത്തേക്കും പിന്നീട് മധ്യധരണ്യാഴിയിലേക്കും പോയി എന്നാണ് കരക്കമ്പി' - കുറിപ്പില്‍ പറയുന്നു.

കെഎന്‍ ബാലഗോപാലിന്റെ കുറിപ്പ്

ആരാ... ----------------

​സത്യത്തിൽ ഏതോ ഒരു അദൃശ്യശക്തി യു.ഡി.എഫ് മന്ത്രിസഭയിൽ കടന്നുകൂടിയിട്ടുണ്ട്. എല്ലാ മന്ത്രിമാരും അത് ആരാ.. ആരാ.. അവിടെ ആരാ എന്ന് അന്വേഷിക്കുന്നുണ്ട്. പക്ഷേ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിക്കുന്നു. ഹോർട്ടി വൈൻ വിൽക്കാൻ ബേക്കറികൾക്ക് അനുവാദം നൽകുന്നു.ബാർ ലൈസൻസുകൾ പുതുക്കുന്നു പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുന്നു. ആരാണ് ഇതിന് പിന്നിൽ എന്ന് മാത്രം മന്ത്രിമാർക്കും ജനങ്ങൾക്കും തിരിയുന്നില്ല.

കേരളത്തിൽ തൂഫാൻ ആരംഭിക്കുന്നു. കാസർഗോഡ് നിലം തൊടുന്നു. തുടർന്ന് കേരളമാകെ ചുറ്റിയടിച്ച് സംസ്ഥാനത്തെ ലഹരിമുക്തമാക്കും എന്ന് പെരുമ്പറ കൊട്ടുന്നു. എന്നാൽ കാസർഗോഡ് നിലം തൊട്ടതിൽ പിന്നെ തൂഫാനെ കാണാനില്ല. അറബിക്കടൽ വഴി മധ്യപൂർവ ദേശത്തേക്കും പിന്നീട് മധ്യധരണ്യാഴിയിലേക്കും പോയി എന്നാണ് കരക്കമ്പി.

വൈദ്യുതി വകുപ്പിൽ വകുപ്പ് മന്ത്രി അറിയാതെ SNA കരാർ ഒപ്പിടുന്നു. എല്ലാ ഉത്തരവാദിത്തവും മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. ഇപ്പോൾ മുഖ്യമന്ത്രി തന്നെ ചോദിക്കുന്നു എന്നെ ആരാണ് സമ്മർദ്ദത്തിൽ പെടുത്തിയത് എന്ന്?

ആരാ..? ആരാണ് ഇതിന്റെ എല്ലാം പിറകിൽ ? പ്രതിപക്ഷവും മാധ്യമങ്ങളും സകല കേരളീയരും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ. ജാഗ്രത അല്പം കുറഞ്ഞാൽ മേൽ സൂചിപ്പിച്ച അജ്ഞാത ശക്തി കേരളം കവരും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cheranelloor Accident
today top five news
dengue fever
police
X

FOLLOW US

ON GOOGLE DISCOVER