KNA Khader
കെഎന്‍എ ഖാദര്‍

ചോദിക്കാതെ തന്നെ തരണം; ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത്: കെഎന്‍എ ഖാദര്‍

മുസ്ലിം ലീഗിനെ അര്‍ഹമായ പദവിയില്‍ പ്രതിഷ്ഠിക്കണം എന്ന ധാരണ മറ്റുളവര്‍ക്ക് ഉണ്ടെങ്കില്‍ അത് നടക്കും. മുന്നണിയിലെ എല്ലാവരും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Published on

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. ഉപമുഖ്യമന്ത്രി പദവി ലീഗിന് അര്‍ഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍ പറഞ്ഞു.

ആവശ്യപ്പെടാതെ തന്നെ ഉപമുഖ്യമന്ത്രി പദവി യുഡിഎഫ്, മുസ്ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷ. നേരത്തെ ഉപമുഖ്യമന്ത്രി പദവി ആവശ്യമുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചിട്ടുണ്ട്. തനിക്ക് അത് അറിയുന്ന കാര്യമാണ്. മുന്നണിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കലാണ് പ്രധാനം എന്നാണ് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും കെ എന്‍എഖാദര്‍ പറഞ്ഞു.

മുസ്ലിം ലീഗിനെ അര്‍ഹമായ പദവിയില്‍ പ്രതിഷ്ഠിക്കണം എന്ന ധാരണ മറ്റുളവര്‍ക്ക് ഉണ്ടെങ്കില്‍ അത് നടക്കും. മുന്നണിയിലെ എല്ലാവരും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള സ്റ്റാറ്റസും അര്‍ഹതയും മുസ്ലിം ലീഗിനുണ്ട്. ആ ബോധ്യം എല്ലാ ഘടക കക്ഷികള്‍ക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില അര്‍ഹതകള്‍ കണ്ടറിഞ്ഞും മുന്നണിക്ക് തരാമല്ലോ എന്നും കെ എന്‍ എ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് ഡിമാന്‍ഡ് വയ്ക്കുന്ന പ്രശ്‌നമില്ലെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ് വിജയിച്ചുവന്നാല്‍ ലീഗിന്റെ ഭാഗത്തുനിന്നു സമ്മര്‍ദം ഉണ്ടാവില്ല. ലീഗ് ഏതുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. മുന്‍പ് ഉമ്മന്‍ ചാണ്ടി ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടും ലീഗ് അതു നിരസിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Summary

KNA Khader says the Muslim League is entitled to the Deputy Chief Minister post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com