കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനാണ് മന്ത്രി സഭായോഗം കെഎംആര്‍എല്ലിന് അനുമതി നല്‍കിയിരിക്കുന്നത്
KOCHI METRO SERVICE
KOCHI METROഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി. ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനാണ് മന്ത്രി സഭായോഗം കെഎംആര്‍എല്ലിന് അനുമതി നല്‍കിയിരിക്കുന്നത്.

KOCHI METRO SERVICE
മെട്രോ അങ്കമാലിയിലേക്ക്; വിശദ പദ്ധതി രേഖ മാര്‍ച്ചില്‍; രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട്ട് സിറ്റിയിലേക്ക്

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏര്‍പ്പെടുന്നതിന് കെഎംആര്‍എല്ലിനെ ചുമതലപ്പെടുത്തി. ഇന്‍ഫോപാര്‍ക്കിനെയും കാക്കനാട് സ്മാര്‍ട്ട് സിറ്റിയെയും ബന്ധിപ്പിക്കുന്ന മെട്രോ പദ്ധതിയുടെ അടുത്ത ഘട്ടം 2026 ഡിസംബറോടെ പൂര്‍ത്തിയാകാന്‍ കഴിയുമെന്നാണ് സൂചന. പിങ്ക് ലൈന്‍ എന്നറിയപ്പെടുന്ന പദ്ധതി 11.2 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് എക്സ്റ്റന്‍ഷനാണ്. ഇതില്‍ 11 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. 1,957.05 കോടി രൂപയാണ് ബജറ്റ്.

KOCHI METRO SERVICE
പ്രണയ ദിനത്തില്‍ സപ്ലൈകോയുടെ 'മധുര സമ്മാനം'; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട് സിറ്റിയിലേക്ക് നീട്ടുന്നതിന് അംഗീകാരമായെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹറ അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തിലെ ആദ്യ അഞ്ച് സ്റ്റേഷനുകള്‍ ജൂണില്‍ പൂര്‍ത്തിയാകാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ആലിഞ്ചുവട്, പടമുഗള്‍ ഭാഗത്തെ ഗ്യാസ് പൈപ്പ് ലൈന്‍ നടപടികള്‍ മൂലം പദ്ധതി വൈകാന്‍ ഇടയാക്കിയിട്ടുണ്ട്. ചെമ്പ് മുക്കും പടമുകളിലും സ്റ്റേഷന്‍ നിര്‍മിക്കാന്‍ സ്ഥലം ലഭ്യമായിട്ടില്ല.

Summary

Kochi Metro Phase 2 karala cabinet Approval for loan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com