കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം കൂടിയതോടെ പ്ലാറ്റ്ഫോം നമ്പര്‍ സഹിതമുള്ള വിശദമായ ടൈം ടേബിൾ ഗൂഗിള്‍ മാപ്പിലും വേർ ഈസ് മൈ ട്രെയിൻ ആപ്പിലും ലഭ്യമാക്കി കെഎംആര്‍എല്‍. യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിര്‍ദിഷ്ട സ്റ്റേഷനില്‍ എപ്പോള്‍ എത്തുമെന്നുമൊക്കെയുള്ള ടൈം ടേബിൾ പ്രകാരമുള്ള അപ്ഡേഷന് വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ ലഭ്യമാകും.
ഗൂഗിള്‍ മാപ്പിലാകട്ടെ യാത്രക്കാര്‍ നില്ക്കുന്ന സ്ഥലത്തു നിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയം മുതല്‍ ടിക്കറ്റ് നിരക്ക് വരെ ലഭ്യമാകും. ടൈം ടേബിളും അപ്ഡേഷനും ലഭ്യമാകാന്‍ വേർ ഈസ് മൈ ട്രെയിൻ ആപ്പിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്പിന്റെ ഇടതുവശത്തെ മൂന്നു ലൈനില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ടൈം ടേബിൾ നല്‍കുക. അതിനുശേഷം ചെയ്ഞ്ച് സിറ്റിയില്‍ ക്ലിക്ക് ചെയ്ത് കൊച്ചി സെലക്ട് ചെയ്യുക.
അപ്പോള്‍ പ്രധാന സ്ക്രീനില്‍ എക്സ്പ്രസ്, മെട്രോ എന്നീ ഓപ്ഷനുകള്‍ ലഭ്യമാകും. ഇതില്‍ മെട്രോ സെലക്ട് ചെയ്ത ശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകള്‍ സെലക്ട് ചെയ്യുക. അതിനു ശേഷം ഫൈന്‍ഡ് ട്രെയിന്‍സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടൈം ടേബിളില്‍ ഏറ്റവും അടുത്ത ട്രെയിനിന്റെ സമയവും പ്ലാറ്റ്ഫോമും ലഭ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൈം ടേബിൾ പ്രകാരമുള്ള ട്രെയിനിന്റെ അപ്ഡേറ്റഡ് മൂവ്മെന്റ് കാണാം.
ഗൂഗിള്‍ മാപ്പില്‍ മെട്രോ സ്റ്റേഷന്റെ പേര് നല്കിയ ശേഷം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ ആ സ്റ്റേഷനില്‍ നിന്നുള്ള മെട്രോ റൂട്ട്, നിങ്ങള്‍ നില്ക്കുന്ന സ്ഥലത്ത് നിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, ആവശ്യമായ സമയം എന്നിവ അറിയാം. സ്റ്റേഷന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ഉടനെ പുറപ്പെടുന്ന ട്രെയിനും തുടര്‍ന്നുള്ള ഏതാനും ട്രെയിനുകളുടെ സമയവും എത്തിച്ചേരേണ്ട സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കും ഓരോ സ്റ്റേഷനിലും ട്രെയിന്‍ എത്തുന്ന സമയവും അറിയാം.
2018 മുതല്‍ മെട്രോ സര്‍വ്വീസ് സംബന്ധിച്ച ടൈം ടേബിൾ, ഷെഡ്യൂള്‍, റൂട്ട്, ടിക്കറ്റ് നിരക്ക് വിവിധ ആപ്പുകള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാക്കിയ ആദ്യത്തെ മെട്രോയായിരുന്നു കൊച്ചി മെട്രോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates