കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; മറ്റന്നാള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം മറ്റന്നാള്‍
കൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം മറ്റന്നാള്‍
കൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം മറ്റന്നാള്‍കൊച്ചി മെട്രോ, ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: കൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം മറ്റന്നാള്‍. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഉദ്ഘാടനം ചെയ്യും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.

എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ വരുന്ന 1.18 കിലോമീറ്റര്‍ ദൂരത്തിലേക്ക് കൂടിയാണ് കൊച്ചി മെട്രോ ഓടിയെത്താന്‍ പോകുന്നത്. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്എന്‍ ജംഗ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷന്‍ മേഖലയില്‍ ഉള്‍പ്പെട്ട 60 മീറ്റര്‍ ദൂരത്തിലാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍.

ഫെബ്രുവരി 12,13 തീയതികളില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകമാണ് തൃപ്പൂണിത്തുറയിലേക്ക് മെട്രോ സര്‍വീസ് നീട്ടാന്‍ അനുമതിയായിരിക്കുന്നത്.

കൊച്ചി മെട്രോ തൃപ്പൂണിത്തുറ റീച്ചിന്റെ ഉദ്ഘാടനം മറ്റന്നാള്‍
വന്യജീവി ആക്രമണം: ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com