

കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിവാദം ശക്തമായതോടെ പ്രഖ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി. ലഹരിവസ്തു എടുത്തശേഷം തിരികെ വെച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്എച്ച്ഒ കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
എസ്ഐക്കെതിരായ നടപടി വൈകുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് അനസിന് കടബാധ്യതകളുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണോ ലഹരിവസ്തു എടുത്തതെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. അനസ് ലഹരി ഉപയോഗിക്കുന്നയാളാണോ, ലഹരി ശൃംഖലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates