'മായ'ക്ക് ദയാവധമില്ല; ചികിത്സക്കായി വിമാനമേറി വൻതാരയിലേക്ക്

Kodanad Elephant
Kodanad Elephant
Edited By:
Updated on: 
1 min read

കൊച്ചി: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാനയുടെ തുടർ ചികിത്സക്ക് കേരളത്തിൽ ആവശ്യമായ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആനയെ വൻതാരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നമ്മുടെ കുഞ്ഞിനെ മികച്ച ചികിത്സയ്ക്കായി പ്രതീക്ഷയോടെ വിടുകയാണെന്ന് വൈൽഡ് ലൈഫ് വാർഡൻ പ്രതികരിച്ചു.

നിലവിൽ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ എയർ ലിഫ്റ്റ് ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ജാംനഗറിലെ വൻതാരയിൽ എത്തും. വനമേഖലയിൽ നിന്നുള്ള വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം വൻതാരയിലേക്ക് യാത്ര തിരിക്കുന്നുണ്ട്. വൻതാരയിലെ വിദഗ്ധ ചികിത്സയിലൂടെ കുട്ടിയാന പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ എഴുന്നേറ്റാൽ അതിനെ പിന്നീട് തിരികെ കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ കിട്ടിയ കുട്ടിയാന പിന്നീട് കളിക്കുന്നതിനിടെയാണ് വീണതും പരിക്കു പറ്റുന്നതും.

2025 ഏപ്രിൽ 18നാണ് കുട്ടിയാനയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂണിൽ കോടനാടെത്തിയ കേന്ദ്ര മന്ത്രി കീർത്തി വർധൻ സിംഗ് ആനക്ക് മായയെന്ന പേരു നൽകി. ആനയുമൊത്ത് ചെലവിട്ട നിമിഷങ്ങളടങ്ങുന്ന വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

An injured baby elephant from the Kodanad elephant shelter in Kochi, which suffered a severe shoulder fracture and was previously recommended for euthanasia due to lack of local facilities, is being airlifted via a special chartered flight from Nedumbassery to Gujarat's Vantara for advanced medical treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER