ഇഡി ഉ​ദ്യോ​ഗസ്ഥൻ ചമഞ്ഞ് രാഷ്ട്രീയ നേതാവിൽ നിന്ന് നാല് കോടി തട്ടി, കൊടുങ്ങല്ലൂരിലെ എഎസ്ഐ കർണാടക പൊലീസ് കസ്റ്റഡിയിൽ

എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
kerala police
കൊടുങ്ങല്ലൂരിലെ എഎസ്ഐ കർണാടക പൊലീസ് കസ്റ്റഡിയിൽപ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂർ: ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് നാല് കോടി രൂപ തട്ടിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റ‍ഡിയിലെടുത്ത് കര്‍ണാടക പൊലീസ്. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മറ്റ് മൂന്ന് പേർക്കൊപ്പമെത്തി ഇഡി ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞാണ് രാഷ്ട്രീയ നേതാവിൽ നിന്ന് കോടികൾ തട്ടിയത്. ബെം​ഗളൂരു പൊലീസ് കേരളത്തിലെത്തിയാണ് എഎസ്ഐ ഷഫീർ ബാബു ഉൾപ്പെടെയുള്ള മൂന്നം​ഗ സംഘത്തെ പിടികൂടിയത്. ഷഫീറിനെയും സംഘത്തേയും കൂടുതൽ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com