

കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വീഴ്ച വ്യക്തമെന്ന് ബാലാവകാശ കമ്മീഷന്‍. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തപരമായ സമീപനമാണ് അപകടകാരണം എന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് കയറാന്‍ കഴിയുന്ന വിധത്തില്‍ ആണ് കെട്ടിടത്തിന്റെ ഭാഗങ്ങളെന്ന് കാഴ്ചയില്‍ തന്നെ വ്യക്തമാണെന്നും അപകടം നടന്ന സ്ഥലത്ത് സന്ദര്‍ശിച്ച ശേഷം ബാലാവകാശ കമ്മീഷന്‍ അംഗം കെവി മനോജ് വ്യക്തമാക്കി.
ഇത്രയും കാലം ഇത്തരത്തില്‍ ഒരു സാഹചര്യം നിലനിന്നിട്ടും ആരും ശ്രദ്ധിച്ചില്ല എന്നത് വലിയ വീഴ്ചയാണ്. അതില്‍ കെഎസ്ഇബി, സ്‌കൂള്‍, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. വീഴ്ചകള്‍ പരിഹരിക്കാന്‍ ദുരന്തം നടക്കേണ്ടിവന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇടപെടേണ്ട സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ചെയ്തില്ല എന്നത് കമ്മീഷന്‍ പരിശോധിക്കും. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും. അപകടം നടന്ന സ്ഥലം അടച്ചുറപ്പില്ലെന്ന് കാണുന്ന കാഴ്ചയില്‍ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട് എന്നാണ് വിവരം. നേരത്തെ എഇഒ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിയും അനാസ്ഥയുണ്ടായെന്ന പരാമര്‍ശം ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച് എമ്മിന് ഉള്‍പ്പെടെ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉണ്ടായ വീഴ്ച പരിശോധിക്കുമെന്ന് മരിച്ച മിഥുന്റെ വീട് സന്ദര്‍ശിച്ച മന്ത്രി ജെ ചിഞ്ചു റാണിയും പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates