'കൂടത്തായി' മോഡല്‍ ക്രൂരത ; ഭര്‍തൃപിതാവിന് ഭക്ഷണത്തില്‍ വിഷം നല്‍കിയത് രണ്ടു വര്‍ഷം ; മുത്തശ്ശിയെ കൊലപ്പെടുത്തി ; പാലക്കാട്ടെ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും

മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്
പ്രതി ഫസീല / ടെലിവിഷന്‍ ചിത്രം
പ്രതി ഫസീല / ടെലിവിഷന്‍ ചിത്രം
Updated on
1 min read

പാലക്കാട് : കൂടത്തായി മോഡലില്‍ ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പാലക്കാട് കരിമ്പുഴ സ്വദേശിനിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ ബഷീറിന്റെ ഭാര്യ ഫസീലയെയാണ് (33) ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് വിധി. 

59-കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. ഇതേത്തുടര്‍ന്ന് നിരന്തരം വയറിളക്കവും ഛര്‍ദിയും ശാരീരിക അസ്വസ്ഥയും മൂലം മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടെ, ഒരു ദിവസം ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കാണുകും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. 

ഫോറന്‍സിക് പരിശോധനയില്‍ ഇവരില്‍ നിന്നും കണ്ടെത്തിയ വിഷപദാര്‍ത്ഥം മെത്തോമൈല്‍ ആണെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. കൊലപാതക ശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. രണ്ടു വകുപ്പുകളിലുമായി അഞ്ചുവര്‍ഷം വീതമാണ് കഠിനതടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 

ഭര്‍ത്താവിന്റെ മുത്തശ്ശി നബീസയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന കേസിലും ഫസീലക്കെതിരെ ഒറ്റപ്പാലം കോടതിയില്‍ വിചാരണ തുടരുകയാണ്. ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്ന് 71 വയസ്സുള്ള നബീസ 2016 ജൂണിലാണ് മരിച്ചത്. ഇരുവരോടും ഫസീലയ്ക്കുള്ള മുന്‍ വൈരാഗ്യമാണ് ക്രൂരകൃത്യങ്ങള്‍ക്ക് കാരണമായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com