നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ക്യാമ്പില്‍ സമഗ്ര കാര്‍ഡിയോളജി & മാമോഗ്രാം സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Kottayam Caritas Hospital to conduct free medical screening camp for MLAs
സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശന്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കേരളനിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്. കാരിത്താസ് ആശുപത്രിയിലെ കാര്‍ഡിയോളജി, ഓങ്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പില്‍ സമഗ്ര കാര്‍ഡിയോളജി & മാമോഗ്രാം സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലാണ് സ്‌ക്രീനിംഗ് ക്യാമ്പ് നടക്കുന്നത് . നിയമസഭാ അംഗങ്ങള്‍ക്ക് പുറമെ നിയമസഭാ ഉദ്യോഗസ്ഥര്‍ ,മാധ്യമ പ്രര്‍ത്തകര്‍ എന്നിവരും മെഡിക്കല്‍ സ്‌ക്രീനിംഗ് പരിപാടിയില്‍ പങ്കാളികളായി

ഹൃദയാരോഗ്യ പരിരക്ഷാ സന്ദേശം സമൂഹത്തിലേയ്ക് എത്തിക്കണം എന്ന ലക്ഷ്യവുമായാണ് കാരിത്താസ് ആശുപത്രി മൊബൈല്‍ കാര്‍ഡിയോളജി വാഹനം സജ്ജമാക്കിയിരിക്കുന്നത് . ഹൃദയ സംബന്ധമായ രോഗലക്ഷണമുള്ളവര്‍ക്ക്, പ്രത്യേകിച്ച് നാല്‍പതു വയസ്സിനു മുകളിലുള്ളവര്‍ക്ക്, പരിശോധനകള്‍ സമീപസ്ഥമാക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഇസിജി, എക്കോ, ത്രെഡ്മില്‍ ടെസ്റ്റ്, വൈറ്റല്‍സ് തുടങ്ങിയ പരിശോധനകള്‍ നടത്താനുള്ള സംവിധാനത്തിന് പുറമെ ഡോക്ടറുടെ സേവനവും മൊബൈല്‍ കാര്‍ഡിയോളജി വാഹനത്തില്‍ ലഭ്യമാണ്.

സ്തനാര്‍ബുദ പരിശോധന കൂടുതല്‍ സൗകര്യപ്രദവും ജനകീയവുമാക്കുന്നതിനായി 'ഹോപ്പ് ഓണ്‍ വീല്‍സ്' (Hope on Wheels) എന്ന പേരില്‍ മൊബൈല്‍ മാമോഗ്രാം വാഹനം കാരിത്താസ് ഒരുക്കിയിട്ടുണ്ട്. അത്യാധുനിക മാമോഗ്രഫി സംവിധാനത്തോടെ സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനം, ഗ്രാമീണ മേഖലകളിലും ആരോഗ്യ സേവനങ്ങള്‍ പരിമിതമായ പ്രദേശങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള സ്തനാര്‍ബുദ പരിശോധനാ സൗകര്യം ലഭ്യമാക്കും . ദൂരപരിധി, സമയപരിമിതി, എന്നിവയെ മറികടന്ന് പരമാവധി അവബോധം ഉറപ്പാക്കാനും പരിശോധനാ രംഗത്തെ പ്രധാന തടസ്സങ്ങളെ മറികടക്കാനും ഇതിന് സാധിക്കും . സ്തനാര്‍ബുദലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിലൂടെ കൃത്യസമയത്ത് രോഗം തിരിച്ചറിയാനും, രോഗം മൂലമുള്ള പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും, ഇത് സഹായിക്കുന്നു. ഇതിനോടകം മൂവായിരത്തിലധികം സൗജന്യ മാമ്മോഗ്രാം ടെസ്റ്റുകള്‍ നടത്താന്‍ കാരിത്താസ് ആശുപത്രിയ്ക് സാധിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വി ഡി സതീശന്‍ , നിയമസഭാ സ്പീക്കര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യ വകുപ്പ് മന്ത്രി . കെ. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, വിവിധ മന്ത്രിമാര്‍ ,ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്, ചാത്തന്നൂര്‍ എം.എല്‍.എ . ബി. ബി. ഗോപകുമാര്‍, പയ്യന്നൂര്‍ എം.എല്‍.എ വി കുഞ്ഞികൃഷ്ണന്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ബിനു കുന്നത്ത്,എന്നിവര്‍ പങ്കെടുത്തു .

കാരിത്താസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോണി ജോസഫ്, കമ്മ്യൂണിറ്റി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോസ് ജോം തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു..

Summary

Kottayam Caritas Hospital to conduct free medical screening camp for MLAs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com