മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

കോട്ടയം സിസിഎഫ് ഇറക്കിയ വിവാദ സർക്കുലർ റദ്ദാക്കി
Tree Felling Order Withdrawn
Tree Felling Order Withdrawn
Edited By:
Updated on: 
1 min read

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മോഡൽ മരംമുറിക്ക് സമാനമായ അവസ്ഥക്ക് കളമൊരുക്കുമെന്ന ആശങ്ക ഉയർത്തിയ കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ വിവാദ ഉത്തരവ് പിൻവലിച്ചു. പട്ടയഭൂമിയിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകുന്ന ഉത്തരവാണ് വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത്.

സെപ്തംബർ എട്ടിനാണ് കോട്ടയം സിസിഎഫ് വിവാദമായ സർക്കുലർ പുറത്തിറക്കിയത്. വനംമന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, ഇത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലും പരിസ്ഥിതി പ്രവർത്തകർക്കിടയിലും വലിയ എതിർപ്പിന് വഴിവെച്ചു

Tree Felling Order Withdrawn
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

ഉത്തരവിലെ പഴുതുകളും ആശങ്കകളും

തേക്ക്, ഈട്ടി ഉൾപ്പെടെയുള്ള പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ പട്ടയഭൂമിയിൽ നിന്ന് മുറിച്ചുമാറ്റാമെന്നായിരുന്നു കോട്ടയം സിസിഎഫിന്റെ ഉത്തരവ്. പ്രധാനപ്പെട്ട മരങ്ങൾ മുറിക്കാൻ അനുമതിയില്ലെങ്കിലും, ഉത്തരവിന്റെ മറപിടിച്ച് വാക, താന്നി, കുന്നി തുടങ്ങിയ നിരവധി കാട്ടു മരങ്ങൾ വ്യാപകമായി വെട്ടിമാറ്റാൻ ഇത് വഴിയൊരുക്കുമെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തന്നെ വിലയിരുത്തൽ. വിവാദമായ മുട്ടിൽ മരംമുറിയുടെ അതേ മാതൃകയിൽ വൻതോതിലുള്ള കൊള്ളയ്ക്ക് ഈ ഉത്തരവ് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

Tree Felling Order Withdrawn
വിവാഹത്തെച്ചൊല്ലി തര്‍ക്കം; ഇടുക്കിയില്‍ 18 കാരിയെ കൊന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ചു; 19 കാരന്‍ പിടിയില്‍

വനംമന്ത്രിയുടെ ഇടപെടലും ഉത്തരവ് റദ്ദാക്കലും

ഉത്തരവിനെതിരെ വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ആനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് അടക്കമുള്ള സംഘടനകൾ വനംമന്ത്രിക്ക് പരാതി നൽകിയിരുന്നു.വിഷയത്തിൽ സമഗ്രമായ നിയമോപദേശം തേടിയ ശേഷം മാത്രമേ തുടർനടപടികളുമായി മുന്നോട്ടുപോകാവൂ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Tree Felling Order Withdrawn
മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'
Summary

Following widespread concerns over the potential repeat of a Muttil-model illegal logging scandal, the controversial circular issued by the Kottayam Chief Conservator of Forests (CCF) permitting tree felling on assigned (pattayam) lands was withdrawn following direct intervention from Forest Minister Shibu Baby John

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chalakudy Forest Tree Felling
shibu babyjhon
Today's Top 5 News
Shibu Baby John
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com