കോട്ടയം: പൊൻകുന്നത്ത് കള്ളുഷാപ്പിൽ ഭിത്തിയുടെ വിടവിലൂടെ കമ്പിയിറക്കി കള്ളുകുപ്പികൾ മോഷ്ടിച്ചു. പൊൻകുന്നം പത്തൊൻപതാം മൈലിലുള്ള കള്ളുഷാപ്പിലാണ് വിചിത്രമായ രീതിയിലുള്ള മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഷാപ്പിന്റെ ഭിത്തിയിലുണ്ടായിരുന്ന വിടവിലൂടെ കമ്പി അകത്തേക്ക് ഇറക്കിയാണ് മോഷ്ടാക്കൾ കള്ളുകുപ്പികൾ പുറത്തേക്ക് എടുത്തത്. രണ്ട് പേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒരാൾ ഭിത്തിയുടെ വിടവിലൂടെ ടോർച്ച് അടിച്ചു കൊടുക്കുമ്പോൾ മറ്റൊരാൾ കമ്പി ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ കള്ളുകുപ്പികൾ കൊളുത്തിയെടുക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ആകെ ആറ് കുപ്പി കള്ളാണ് മോഷ്ടാക്കൾ കവർന്നത്. മോഷണം നടന്നതായി വ്യക്തമായതോടെ ഷാപ്പ് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates