കൊട്ടിയൂർ ബാവലിക്കെട്ട് സ്മരണയും പുതിയ വിവാദങ്ങളും: പാറപ്രവൻ തറവാട്ടംഗങ്ങളുടെ സന്ദർശനത്തിന് പിന്നിലെ യഥാർത്ഥ വസ്തുതയെന്ത്?

ഈ സന്ദർശനത്തെ ഒരു വിഭാഗം ഹൈന്ദവ-മുസ്ലിം സൗഹാർദ്ദത്തിന്റെ അടയാളമായി കാണുമ്പോൾ, ശബരിമലയിലെ വാവർ പാരമ്പര്യത്തിന് സമാനമായ മറ്റൊരു "മതേതര അവകാശവാദം" കൊട്ടിയൂരിലും സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നാണ് ഹൈന്ദവ സംഘടനകളുടെ പ്രധാന ആരോപണം.
Kottiyoor
Kottiyoor
Updated on
2 min read

കൊട്ടിയൂർ: കണ്ണൂർ കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് മലബാറിലെ പ്രമുഖ മുസ്ലിം തറവാടായ പൊന്നമ്പിലാത്ത് പാറപ്രവൻ തറവാട്ടംഗങ്ങൾ കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച വാർത്തയും അതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വാദപ്രതിവാദങ്ങളും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. തലശ്ശേരി കോട്ടയം മലബാർ സ്വദേശികളായ ഈ തറവാട്ടിലെ ഭാരവാഹികൾ കൊട്ടിയൂരിലെത്തി ചടങ്ങുകൾ ദർശിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ സന്ദർശനത്തെ ഒരു വിഭാഗം ഹൈന്ദവ-മുസ്ലിം സൗഹാർദ്ദത്തിന്റെ അടയാളമായി കാണുമ്പോൾ, ശബരിമലയിലെ വാവർ പാരമ്പര്യത്തിന് സമാനമായ മറ്റൊരു "മതേതര അവകാശവാദം" കൊട്ടിയൂരിലും സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നാണ് ഹൈന്ദവ സംഘടനകളുടെ പ്രധാന ആരോപണം.

Kottiyoor
'ചിലതെല്ലാം മറക്കാനാവില്ല'; ഗൺമാൻമാരുടെ മർദ്ദനക്കേസിൽ മുഖം നോക്കാതെ നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തലശ്ശേരി സ്വദേശികളായ പൊന്നമ്പിലാത്ത് പാറപ്രവൻ മുസ്ലിം തറവാട്ടിലെ ഭാരവാഹികൾ കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത് പരസ്യമായതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ കൊഴുത്തത്. കർണാടക സ്റ്റേറ്റ് മിനിമം വേജസ് ബോർഡ് ചെയർമാനും ട്രസ്റ്റ് പ്രസിഡന്റുമായ ടിഎ ഷാഹിദ് തെക്കിൽ, ട്രസ്റ്റ് സെക്രട്ടറി എൻ ആ. മായൻ എന്നിവരടങ്ങുന്ന സംഘമാണ് കൊട്ടിയൂരിലെത്തിയത്. കൊട്ടിയൂർ ദേവസ്വം അധികൃതരും ട്രസ്റ്റി ബോർഡും ഔദ്യോഗികമായിത്തന്നെ ഇവരെ സ്വീകരിക്കുകയുണ്ടായി. ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നമ്പ്യാർ, ആക്കൽ ദാമോദരൻ നായർ, ചാത്തോത്ത് സുബ്രഹ്മണ്യൻ മാസ്റ്റർ, കുളങ്ങരത്ത് കുഞ്ഞികൃഷ്ണൻ നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇവർ ബാവലി പുഴയോരത്ത് എത്തി പ്രതീകാത്മകമായി കരിങ്കല്ല് എടുത്ത് തങ്ങളുടെ പഴയ 'ബാവലിക്കെട്ട്' പാരമ്പര്യം അനുസ്മരിക്കുകയും, ക്ഷേത്രത്തിൽ അന്നദാന വഴിപാട് നടത്തുകയും ചെയ്ത ശേഷമാണ് മലയിറങ്ങിയത്.

Kottiyoor
'പാലൂട്ടാന്‍ പോലും തയ്യാറാകുന്നില്ല, കുഞ്ഞിനെ വേണ്ട'; ഹരിപ്പാട് അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും

ഐതിഹ്യങ്ങളും ചരിത്രരേഖകളും അനുസരിച്ച്, വൈശാഖോത്സവത്തിന് ബാവലിപ്പുഴയിൽ നിന്ന് സന്നിധാനത്തിലെ പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനായി താൽക്കാലിക തടയണ നിർമ്മിക്കുന്ന ചില ചുമതലകൾ മുൻകാലങ്ങളിൽ ഈ തറവാടിന് ഉണ്ടായിരുന്നു. കോട്ടയം കോവിലകത്തിന്റെ കീഴിലായിരുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ, ഏതാണ്ട് 120 വർഷങ്ങൾക്ക് മുൻപ് വരെ അവകാശപ്രകാരം പാറപ്രവൻ തറവാട്ടുകാർ ഈ ചടങ്ങ് നടത്തിയിരുന്നതായി പറയപ്പെടുന്നു. പിന്നീട് ഈ തറവാട്ടിലെ കാരണവന്മാർ ഇത് നേരിട്ട് നടത്തുന്നത് നിർത്തലാക്കുകയും, പകരം ഈ കെട്ട് നിർമ്മിച്ചിരുന്ന ആദിവാസികൾക്ക് അതിനുള്ള പ്രതിഫലം തറവാട്ടിൽ നിന്ന് നൽകിപ്പോരുകയും ചെയ്തിരുന്നു എന്നാണ് നാട്ടിലെ ഐതിഹ്യം. ഈ പഴയ കുടുംബം മുമ്പ് ജന്മി പാരമ്പര്യമുള്ള നായർ കുടുംബമായിരുന്നുവെന്നും പിന്നീട് ഇസ്ലാം മതം സ്വീകരിച്ചതാണെന്നുമുള്ള ചില പ്രാദേശിക വാദങ്ങളും നിലവിലുണ്ട്. ഇപ്പോൾ തറവാട് ട്രസ്റ്റിന്റെ തീരുമാനപ്രകാരമാണ് ഇവർ വഴിപാടുകൾ നടത്താനും സ്മരണ പുതുക്കാനും എത്തിയത്.

Kottiyoor
'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള സൈബർ യുദ്ധമാണ് ആരംഭിച്ചത്. ഈ സന്ദർശനത്തെ അനുകൂലിക്കുന്നവർ മലബാറിലെ പഴയകാല മതസൗഹാർദ്ദത്തിന്റെ മികച്ച ഉദാഹരണമായാണ് ഇതിനെ ഉയർത്തിക്കാട്ടുന്നത്. ശബരിമലയിലെ വാവർ സ്വാമിയും അർത്തുങ്കൽ പള്ളിയിലെ ആചാരങ്ങളും പോലെ കേരളത്തിന്റെ മതേതര സംസ്കാരത്തിന്റെ ഭാഗമാണ് കൊട്ടിയൂരിലെ ഈ മുസ്ലിം തറവാടിന്റെ പാരമ്പര്യമെന്ന് ഇവർ വാദിക്കുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെപി ശശികല ടീച്ചർ ഉൾപ്പെടെയുള്ളവർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ശബരിമലയിലെ വാവർ പാരമ്പര്യം പോലെ കൊട്ടിയൂരിലും പുതിയൊരു "മതേതര കെട്ടുകഥ" ഉണ്ടാക്കാനുള്ള ശ്രമമാണിതെന്ന് അവർ ആരോപിക്കുന്നു.

Kottiyoor
സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രചാരണങ്ങളും ആക്ഷേപങ്ങളും ഉയരുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ്. ഈ തറവാട്ടിലെ അംഗങ്ങൾ ചരിത്രത്തിലാദ്യമായാണ് ഇപ്പോൾ ഇത്തരമൊരു സന്ദർശനം നടത്തുന്നതെങ്കിലും ചരിത്രപരമായ ഒരു ഓർമ്മ പുതുക്കലാണ് ഉദ്ദേശമെന്ന് വ്യക്തമാക്കി കൊട്ടിയൂർ ദേവസ്വം അധികൃതരെ അറിയിച്ച ശേഷമാണ് പാറപ്രവൻ തറവാട്ടുകാർ കൊട്ടിയൂരിലെത്തിയതും മടങ്ങിയതും.

Summary

The visit of the Ponnamprilath Parapravan Muslim family to the Kottiyoor Temple to commemorate their historic involvement in the 'Bavalikettu' ritual has triggered a major social media controversy, with Hindu organizations comparing it to a "Sabarimala-model secular fabrication" while Devaswom authorities clarify that the family raised no new customary claims.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com