കോഴിക്കോട് യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

ഗ്രീഷ്മ കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് സംശയം
Kozhikode woman and toddler found dead in well
ഗ്രീഷ്മ
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടികൃഷ്ണന്റെ മകളും മുചുകുന്ന് മനോളി ലിനീഷിന്റെ ഭാര്യയുമായ ഗ്രീഷ്മയെയും (36) മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിനെയുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.

നാട്ടുകാരും പേരാമ്പ്ര അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് മേപ്പയൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kozhikode woman and toddler found dead in well
ഓണക്കാല മദ്യവില്‍പ്പനയില്‍ 14 കോടി രൂപയുടെ കുറവ്; ഇത്തവണ വിറ്റുകിട്ടിയത് 701 കോടി രൂപ

ഗ്രീഷ്മ കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് സംശയം. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com