രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടെയും ഏറ്റവും സമ്പന്നമായ സവിശേഷതയ്ക്ക് ഉടമയാണ് ആര്യാടൻ മുഹമ്മദെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുൻമന്ത്രയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്ദിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു സുധാകരൻ. "ഒരു നീണ്ട കാലയളവിൽ മലപ്പുറം ജില്ലയിലും കോൺഗ്രസ് രാഷ്ട്രീയത്തിലും ശക്തമായ നേതൃത്വം നൽകിയ ഒരു നേതാവായിരുന്നു ആര്യാടൻ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം അപാരമാണ്. അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ അപാരമാണ്. അദ്ദേഹത്തിന്റെ ഓർമ്മശക്തി മറ്റാർക്കും അവകാശപ്പെടാനില്ലാത്തതാണ്", സുധാകരൻ പറഞ്ഞു.
"സാധാരണ നേതാക്കളൊക്കെ നമ്മളെ വിട്ടുപോകുമ്പോൾ നികത്താനാകാത്ത നഷ്ടമെന്നൊക്കെ ഞങ്ങൾ ആലങ്കാരികമായി പറയാറുണ്ട്. പക്ഷെ ഇതിനകത്ത് ആലങ്കാരികതയില്ല. ഒരു നീണ്ട കാലയളവിൽ മലപ്പുറം ജില്ലയിലും കോൺഗ്രസ് രാഷ്ട്രീയത്തിലും ശക്തമായ നേതൃത്വം നൽകിയ ഒരു നേതാവായിരുന്നു ആര്യാടൻ. മലപ്പുറം ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രം വലുതാണെന്ന് ചരിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തിന് കേരളത്തിലുടനീളം ശക്തി പകരാനുള്ള ഒട്ടേറെ തീരുമാനങ്ങൾ എടുക്കുമ്പോൾ, ആ തീരുമാനങ്ങളുടെയെല്ലാം പുറകിൽ ആര്യാടൻ മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിന്റെ ബുദ്ധിയുണ്ടായിരുന്നു", സുധാകരൻ പറഞ്ഞു.
"അദ്ദേഹത്തിന്റെ ദീർഘവീക്ഷണം അപാരമാണ്. അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ അപാരമാണ്. അദ്ദേഹത്തിന്റെ ഓർമ്മശക്തി മറ്റാർക്കും അവകാശപ്പെടാനില്ലാത്തതാണ്", സുധാകരൻ പറഞ്ഞു. ശാത്രീയപരമായും തന്ത്രപരമായും പ്രശ്‌നങ്ങളെ വിലയിരുത്തി പരിഹാരം കാണാൻ സാധിക്കുന്നതിൽ എന്നും ഒരു കരുത്തനായ നേതാവ് എന്ന പ്രശസ്തി പാർട്ടി അണികളിലും നേതാക്കന്മാരിലും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനം ഇടതുപക്ഷത്തെ എതിർക്കുമ്പോഴും ഇടതുപക്ഷം നമ്മെ എതിർക്കുമ്പോഴും കരുത്ത് ചോരാതെ അദ്ദേഹം സമയാസമങ്ങളിൽ നൽകിയ ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കാത്ത ഒരു കോൺഗ്രസ് നേതാവും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ലെന്നാണ് സുധാകരന്റെ വാക്കുകൾ. രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടെയും ഏറ്റവും സമ്പന്നമായ സവിശേഷതയ്ക്ക് ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്, സുധാകരൻ കൂട്ടിച്ചേർത്തു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 7.45നാണ് ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates