എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍; പാര്‍ട്ടിക്ക് ചെറിയ ദോഷമുണ്ടാക്കി: സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. രാഹുലുമായും നല്ല ബന്ധമുള്ളവരും പാര്‍ട്ടി തീരുമാനത്തിനൊപ്പം നിന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.
SUNNY JOSEPH
സണ്ണി ജോസഫ്SM ONLINE
Updated on
1 min read

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യം അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ടതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

SUNNY JOSEPH
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് തടഞ്ഞില്ല

രാഹുലിനെ പുറത്താക്കാനുള്ള കെപിസിസി തീരുമാനത്തിന് എഐസസി അംഗീകാരം ലഭിച്ചതായും സണ്ണി ജോസഫ് പറഞ്ഞു. പുറത്താക്കല്‍ നടപടി വൈകിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായാണ് രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. രാഹുലുമായും നല്ല ബന്ധമുള്ളവരും പാര്‍ട്ടി തീരുമാനത്തിനൊപ്പം നിന്നെന്നും സണ്ണി ജോസഫ് പറഞ്ഞു. മാതൃകപരമായ തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടതെന്നും പാര്‍ട്ടിയെടുത്ത നിലപാടിന് ജനങ്ങളുടെ വിശ്വാസ്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

SUNNY JOSEPH
രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കി

രാഹുല്‍ വിഷയം പാര്‍ട്ടിക്ക് ചെറിയ രീതിയില്‍ ദോഷമുണ്ടാക്കിയെന്നും കളവുകേസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സിപിഎമ്മും രാഹുലിനെതിരെ നടപടിയെടുത്ത കോണ്‍ഗ്രസും തമ്മിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

എംഎല്‍എ സ്ഥാനം ഒഴിയണം - അടൂര്‍ പ്രകാശ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം സ്വമേധയാ രാജിവയ്ക്കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുലിനെതിരെ ആരോപണം വന്ന ഉടനെ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആരോപണം വന്നതിന് പിന്നാലെ പാര്‍ട്ടി എന്ന നിലയില്‍ യഥാസമയം നടപടി സ്വീകരിച്ചതായും അടൂര്‍ പ്രകാശ് പറഞ്ഞു.

Summary

KPCC President Sunny Joseph said that it would be better for Rahul Mamkootathil to resign as MLA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com