കാട്ടാന ശല്യം രൂക്ഷം; മൂന്ന് ദിവസമായി വൈദ്യുതിയില്ല, കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം

പരാതി പറയാൻ ഫോണിൽ ബന്ധപ്പെട്ടാലും മറുപടി ഇല്ല
KSEB PROTEST
വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കൊച്ചി: എറണാകുളം വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി നഷ്ടമായിട്ട് മൂന്നു ദിവസമായി. പരാതി പറയാൻ ഫോണിൽ ബന്ധപ്പെട്ടാലും മറുപടി ലഭിക്കാത്തതിനെ തുർന്നാണ് നാട്ടുക്കാർ സംഘടിച്ചെത്തി കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

KSEB PROTEST
വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; നിർത്തിയിട്ടിരുന്ന കാർ തകർത്തു, ആനയെ ആർആർടി സംഘം തുരത്തി

കഴിഞ്ഞ ദിവസമാണ് ഈ പ്രദേശത്ത് പന്ത്രണ്ടോളം ആനകൾ കൂട്ടാമായിറങ്ങി ഭീതിപരത്തിയത്. മരത്തിന്‍റെ ചില്ല വെട്ടാത്തതാണ് തുടർച്ചയായി വൈദ്യുതി നഷ്ടപ്പെടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com