മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

KSRTC Budget Tourism Cell launches a 3-night, 2-day Goa tour package
കെഎസ്ആര്‍ടിസി
Updated on
1 min read

ആലപ്പുഴ: അന്തര്‍സംസ്ഥാന യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം. മൂന്നു രാത്രിയും രണ്ടു പകലുമായുള്ള യാത്രയാണിത്. ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും രാത്രിജീവിതവും ഗോവന്‍ ഭക്ഷണവും ആസ്വദിക്കാവുന്ന തരത്തിലാണ് യാത്ര.

KSRTC Budget Tourism Cell launches a 3-night, 2-day Goa tour package
'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്ക് നടത്തിയ പരീക്ഷണയാത്രകളുടെ വിജയത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഗോവ ടൂര്‍ പാക്കേജ് ആരംഭിക്കുന്നത്. യുവാക്കളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. അതുകൊണ്ടുതന്നെ ഈ പാക്കേജിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദൂരയാത്രകള്‍ക്കായി ഉപയോഗിക്കുന്ന സൂപ്പര്‍ ഡീലക്‌സ് ബസുകളാകും ഗോവയിലേക്കുള്ള യാത്രയ്ക്കും ഉപയോഗിക്കുക.

കാസര്‍കോടുവരെ കെ.എസ്ആര്‍ടിസി. ബസിലും അവിടെനിന്ന് ഗോവവരെ സ്വകാര്യ ആഡംബര എസി ബസിലുമാകും യാത്ര. താമസത്തിനു മികച്ച ഹോട്ടലുകളാകും.കേരള ടൂറിസം ഡെവലപ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി(കെടിഡിഎസ്.)യുമായി ചേര്‍ന്നാണു പദ്ധതി. യാത്രാനിരക്കു തീരുമാനിച്ചിട്ടില്ല. എല്ലാ ഡിപ്പോകളില്‍നിന്നും യാത്രയുണ്ടാകും.

Summary

KSRTC Budget Tourism Cell launches a 3-night, 2-day Goa tour package

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com