

തിരുവനന്തപുരം: കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്ക് ഇടക്കാലാശ്വാസമായി 500 രൂപ നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പെൻഷൻ വിതരണം ഓൺലൈനാക്കുമെന്നും മന്ത്രി അറിയിച്ചു. പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്കു മാറ്റാനുള്ള സംവിധാനവും ഉടൻ ഒരുങ്ങും.
കെഎസ്ആർടിസി പെൻഷൻ വിതരണം നടത്തുന്നതു സഹകരണ ബാങ്കുകൾ വഴിയാണ്. സഹകരണ ബാങ്കുകൾക്ക് ഓൺലൈൻ ബാങ്കിങ് സേവനങ്ങളോ എടിഎം കാർഡ് സൗകര്യമോ ഇല്ല. മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈൻ സംവിധാനം വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് മുഖ്യപരിഗണന നൽകി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates