കണ്ണൂര്‍: പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയേയും കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കരിങ്കൊടി കാണിച്ചത്. ചില പ്രവര്‍ത്തകര്‍ കറുത്ത ഷര്‍ട്ട് ധരിച്ചെത്തി വാഹന വ്യൂഹത്തിനടുത്തേക്ക് ചെന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട്, ജില്ലാ ട്രഷറര്‍ അക്ഷയ് മാട്ടൂല്‍, ജില്ലാ സെക്രട്ടറി സി എച്ച് മുബാസ്, യാസീന്‍ കല്യാശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി കാണിച്ചത്.
KSU Protests Against Kerala Government: KSU workers protest against the Kerala government, waving black flags at Chief Minister Pinarayi Vijayan and Education Minister V. Sivankutty, alleging concealment in the PM Shree scheme.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates