Wayanad rehabilitation
പിണറായി വിജയന്‍ - വയനാട് ടൗണ്‍ഷിപ്പ്‌

'ഇച്ഛാശക്തിയുടെ പ്രതീകം; ഇന്ത്യയിലൊരിടത്തും ഇതിനു സമാനമായ പുനരധിവാസം കാണാന്‍ കഴിയില്ല'

ദുരിതബാധിതരെ പ്രലോഭനങ്ങള്‍ക്കടിപ്പെടുത്തി കൂട്ടം തെറ്റിച്ച് കൊണ്ടു പോയവര്‍ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ നാലിലൊന്ന് സൗകര്യങ്ങളെങ്കിലും അവര്‍ ഉണ്ടാക്കുന്ന പുനരധിവാസ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചു കൊടുക്കണം
Published on

കൊച്ചി: മുണ്ടക്കൈ ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ബുധനാഴ്ച വൈകിട്ട് നാലിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും നിര്‍വഹിക്കും. 410 വീടുകളുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ഇന്ത്യയിലൊരിടത്തും ഇതിനു സമാനമായ പുനരധിവാസം കാണാന്‍ കഴിയില്ലെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍ പറഞ്ഞു.

ഫുട്‌ബോള്‍ ഗ്രൗണ്ട്, ആശുപത്രി, അംഗനവാടികള്‍, ഓരോ പത്ത് വീട്ടുകാര്‍ക്കും വൈകുന്നേരങ്ങളില്‍ വന്നിരുന്ന് നാട്ടുവര്‍ത്തമാനങ്ങള്‍ പറയാന്‍ പ്രത്യേക വിശ്രമ ഇടങ്ങള്‍, ചെറിയ കുട്ടികള്‍ക്ക് കളിക്കാനുള്ള കളിക്കളങ്ങള്‍, ടൗണ്‍ഷിപ്പിലെ കുടുംബങ്ങള്‍ക്ക് വിവാഹാഘോഷങ്ങള്‍ നടത്താനും സാസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും പര്യാപ്തമായ കല്യാണ മണ്ഡപം, ഓരോ വീട്ടിലേക്കും 11 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയില്‍ നിര്‍മ്മിച്ച ടാങ്കില്‍ നിന്നുള്ള വാട്ടര്‍ കണക്ഷന്‍, കേബിള്‍ വഴി വലിച്ച ത്രീഫേസ് വൈദ്യുതി ലൈനുകള്‍, പത്ത് മീറ്റര്‍ വീതിയില്‍ 11 കിലോമീറ്റര്‍ നീളത്തില്‍ റബറൈസ് ചെയ്ത പ്രധാന റോഡുകള്‍, 31 കിലോമീറ്ററോളം 5 മീറ്റര്‍ വീതിയില്‍ ഓരോ വീട്ടിലേക്കും റോഡുകള്‍, ഏകീകൃത മാലിന്യ സംസ്‌കരണ സംവിധാനം, റേഷന്‍ ഷോപ്പുകള്‍, മാവേലി സ്റ്റോറുകള്‍, ഓരോ വീടിനും അഞ്ചുവര്‍ഷത്തെ അറ്റുകുറ്റപ്പണി ഗ്യാരന്റി, അങ്ങിനെ പോകുന്നു സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ സൗകര്യങ്ങളെന്ന് ജലീല്‍ പറയുന്നു.

Wayanad rehabilitation
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

'ദുരിതബാധിതരെ പ്രലോഭനങ്ങള്‍ക്കടിപ്പെടുത്തി കൂട്ടം തെറ്റിച്ച് കൊണ്ടു പോയവര്‍ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ നാലിലൊന്ന് സൗകര്യങ്ങളെങ്കിലും അവര്‍ ഉണ്ടാക്കുന്ന പുനരധിവാസ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചു കൊടുക്കണം. അല്ലെങ്കില്‍ അത് പൊറുക്കാനാകാത്ത ചതിയാകും' ജലീല്‍ കുറിപ്പില്‍ പറയുന്നു.

കെടി ജലീലിന്റെ കുറിപ്പ്

ലയങ്ങളല്ല സര്‍ക്കാര്‍ ടൗണ്‍ഷിപ്പ്....

ലക്ഷം വീട് കോളനികളില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ഒറ്റച്ചുമരിലെ ഇരട്ട വീടുകളില്‍ മഹാഭൂരിഭാഗവും ലൈഫ് ഭവന പദ്ധതിയില്‍ ഒറ്റ വീടുകളാക്കി പിണറായി സര്‍ക്കാര്‍ പുതുക്കിപ്പണിതു. എന്നാല്‍ വന്‍കിട എസ്റ്റേറ്റുകളിലെ ലയങ്ങള്‍ പോലെ മുറ്റങ്ങള്‍ വേര്‍തിരിക്കാതെ ഒറ്റച്ചുമരില്‍ നിരവധി വീടുകള്‍ ഒറ്റ ലൈനില്‍ പണിതത് എവിടെയോ കാണാനിടയായി. ഒറ്റച്ചുമരുള്ള ആധുനിക ലയങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇല്ലേ 'സ്വകാര്യത'?

ഓരോ വീടിനും കോമ്പൗണ്ട് വാളും ഗേറ്റും ഉള്ള അടച്ചുറപ്പുള്ള വീടുകളാണ് വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്നത്. 400 കുടുംബങ്ങള്‍ക്കായി ടൗണ്‍ഷിപ്പ് ഉണ്ടാക്കാന്‍ 160 ഏക്കര്‍ സ്ഥലമാണ് പിണറായി സര്‍ക്കാര്‍ സെന്റിന് 30,000 രൂപ വില നിശ്ചയിച്ച് ഏറ്റെടുത്തത്. അതും കല്‍പ്പറ്റ പട്ടണത്തോട് ചേര്‍ന്ന്.

Wayanad rehabilitation
ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം; നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ ജഡ്ജി

സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് അന്തര്‍ദേശീയ നിലവാരത്തിലുള്ളതാണ്. ഇന്ത്യയിലൊരിടത്തും ഇതിനു സമാനമായ പുനരധിവാസം കാണാന്‍ കഴിയില്ല. ഫുട്‌ബോള്‍ ഗ്രൗണ്ട്, ആശുപത്രി, അംഗനവാടികള്‍, ഓരോ പത്ത് വീട്ടുകാര്‍ക്കും വൈകുന്നേരങ്ങളില്‍ വന്നിരുന്ന് നാട്ടുവര്‍ത്തമാനങ്ങള്‍ പറയാന്‍ പ്രത്യേക വിശ്രമ ഇടങ്ങള്‍, ചെറിയ കുട്ടികള്‍ക്ക് കളിക്കാനുള്ള കളിക്കളങ്ങള്‍, ടൗണ്‍ഷിപ്പിലെ കുടുംബങ്ങള്‍ക്ക് വിവാഹാഘോഷങ്ങള്‍ നടത്താനും സാസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും പര്യാപ്തമായ കല്യാണ മണ്ഡപം, ഓരോ വീട്ടിലേക്കും 11 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയില്‍ നിര്‍മ്മിച്ച ടാങ്കില്‍ നിന്നുള്ള വാട്ടര്‍ കണക്ഷന്‍, കേബിള്‍ വഴി വലിച്ച ത്രീഫേസ് വൈദ്യുതി ലൈനുകള്‍, പത്ത് മീറ്റര്‍ വീതിയില്‍ 11 കിലോമീറ്റര്‍ നീളത്തില്‍ റബറൈസ് ചെയ്ത പ്രധാന റോഡുകള്‍, 31 കിലോമീറ്ററോളം 5 മീറ്റര്‍ വീതിയില്‍ ഓരോ വീട്ടിലേക്കും റോഡുകള്‍, ഏകീകൃത മാലിന്യ സംസ്‌കരണ സംവിധാനം, റേഷന്‍ ഷോപ്പുകള്‍, മാവേലി സ്റ്റോറുകള്‍, ഓരോ വീടിനും അഞ്ചുവര്‍ഷത്തെ അറ്റുകുറ്റപ്പണി ഗ്യാരന്റി, അങ്ങിനെ പോകുന്നു സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ സൗകര്യങ്ങള്‍.

കല്‍പ്പറ്റ ടൗണിനോട് ചേര്‍ന്നാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ്. കല്‍പ്പറ്റ പട്ടണത്തിന്റെ എല്ലാ സൗകര്യങ്ങളും കല്‍പ്പറ്റക്കാര്‍ക്കെന്ന പോലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ കുടുംബങ്ങള്‍ക്കും അനുഭവിക്കാം. ദുരിതബാധിതരെ പ്രലോഭനങ്ങള്‍ക്കടിപ്പെടുത്തി കൂട്ടം തെറ്റിച്ച് കൊണ്ടു പോയവര്‍ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ നാലിലൊന്ന് സൗകര്യങ്ങളെങ്കിലും അവര്‍ ഉണ്ടാക്കുന്ന പുനരധിവാസ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചു കൊടുക്കണം. അല്ലെങ്കില്‍ അത് പൊറുക്കാനാകാത്ത ചതിയാകും.

വയനാട്ടിലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഫെബ്രവരി 25-ന് ഇച്ഛാശക്തിയുടെ പ്രതീകമായ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. റവന്യു വകുപ്പു മന്ത്രി അഡ്വ: കെ രാജന്‍ അദ്ധ്യക്ഷത വഹിക്കും. ആ ഉല്‍ഘാടന മഹോല്‍സവത്തിന് ലോകം കാതോര്‍ക്കുകയാണ്.

Summary

KT Jaleel stated that the Wayanad rehabilitation township is an unparalleled model in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com