

കോഴിക്കോട്: മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസംഗത്തെ വിമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. കോഴിക്കോട്ട് നടന്നത് ഇസ്രയേൽ അനുകൂല സമ്മേളനമോ?. തരൂരിൻ്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രയേൽ അനുകൂല സമ്മേളനമാണെതെന്നാണ് ആർക്കും തോന്നുക എന്നും ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി ഇസ്രയേലിൻ്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്ന് താങ്കൾ വിശേഷിപ്പിച്ചപ്പോൾ എന്തേ ഇസ്രയേലിനെ കൊടും ഭീകരർ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും. ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
കോഴിക്കോട്ട് നടന്നത് ഇസ്രയേൽ അനുകൂല സമ്മേളനമോ?
പലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിൻ്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രയേൽ അനുകൂല സമ്മേളനമാണെതെന്നാണ് ആർക്കും തോന്നുക!
മിസ്റ്റർ ശശി തരൂർ, പതിറ്റാണ്ടുകളായി ഇസ്രയേലിൻ്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്ന് താങ്കൾ വിശേഷിപ്പിച്ചപ്പോൾ എന്തേ ഇസ്രയേലിനെ കൊടും ഭീകരർ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും. (മാളത്തിൽ കുത്തിയാൽ ചേരയും കടിക്കും)
അന്ത്യനാൾ വരെ ലീഗിൻ്റെ ഈ ചതി പലസ്തീൻ്റെ മക്കൾ പൊറുക്കില്ല. പലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ "ഇസ്രയേൽ മാല'' പാടിയത്.
സമസ്തക്ക് മുന്നിൽ "ശക്തി" തെളിയിക്കാൻ ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂർ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്.
പലസ്തീനികളുടെ ചെലവിൽ ഒരു ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവർ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates