കുഞ്ഞാലിക്കുട്ടിയുമായുണ്ടായ അടുപ്പവും അകല്‍ച്ചയും; അരനൂറ്റാണ്ടിന്റെ കഥയുമായി കെടി ജലീന്റെ ജീവിതമെഴുത്ത്

ലീഗ് സൈബര്‍ ആക്രമണത്തെ  സധൈര്യം നേരിട്ട നാളുകള്‍,   മാധ്യമ വേട്ട, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യത്തെ മറികടന്ന ആവേശകരമായ ഓര്‍മ്മ ഇവയെല്ലാം തുറന്നെഴുതുന്നു 
പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം കെടി ജലീല്‍
പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം കെടി ജലീല്‍
Updated on
2 min read


'പച്ച കലര്‍ന്ന ചുവപ്പ്'സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 60 അധ്യായങ്ങളിലൂടെ അരനൂറ്റാണ്ടിന്റെ ജീവിതം പറയുകയാണെന്ന് മുന്‍മന്ത്രിയും അധ്യാപകനുമായ കെടി ജലീല്‍. പഠന കാലയളവും അദ്ധ്യാപന ജീവിതവും ജനപ്രതിനിധിയായ വര്‍ഷങ്ങളും പിന്നിട്ട വഴികളിലെ തണല്‍മരങ്ങളും സത്രങ്ങളും ചെകുത്താന്‍ കോട്ടകളും ഹിംസ്ര ജീവികളുമെല്ലാം കഥയുടെ വിത്യസ്ത നാള്‍വഴികളില്‍ പ്രത്യക്ഷപ്പെടുന്നതായും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സ്വര്‍ണ്ണക്കടത്ത് വിവാദം, ഇഡി, എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരമ്പര, യുഎ കോണ്‍സുലേറ്റുമായുള്ള ബന്ധം, ലീഗു രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങള്‍, മുസ്ലിം സമുദായ സംഘടനകളുടെ വീക്ഷണ വ്യത്യാസങ്ങള്‍, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെയുള്ള അനുഭവങ്ങള്‍, ലോകായുക്തയെ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന, ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിതം തേടിയുള്ള യാത്ര, അതില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍, െ്രെകസ്തവമുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സമീപ കാലത്ത് ഉയര്‍ന്നു വന്ന തെറ്റിദ്ധാരണകള്‍, അതിനിരയാകേണ്ടി വന്ന ദുരനുഭവം, കുഞ്ഞാലിക്കുട്ടിയുമായുണ്ടായ അടുപ്പവും അകല്‍ച്ചയും, ജമാഅത്തെ ഇസ്ലാമി വിമര്‍ശനത്തിന്റെ പൊരുള്‍, ശിഹാബ് തങ്ങളുടെ കുലീനത്വം, പിണറായിയുമായുള്ള ആത്മബന്ധം, കൊരമ്പയില്‍ അഹമ്മദാജിയോടുള്ള കടപ്പാട്, ലീഗിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായും  തുടരുന്ന സൗഹൃദം,  ലീഗില്‍ നിന്നുള്ള പുറത്താക്കപ്പെടല്‍, 2006 ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സഹയാത്രികന്‍, സിപിഎം ജാഥാനുഭവങ്ങള്‍,  മന്ത്രിലബ്ധി, ബന്ധു നിയമന വിവാദത്തിന്റെ  പിന്നാമ്പുറങ്ങള്‍,  പാലൊളി മുഹമ്മദ് കുട്ടി എന്ന കറകളഞ്ഞ സഖാവിന്റെ സാമീപ്യം, മന്ത്രിയായിരിക്കെ  സിപിഎം നേതൃത്വം കാണിച്ച ഉദാര സമീപനം, മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണ, ഇകെ എപി സുന്നി വിഭാഗങ്ങളുമായുള്ള അടുപ്പം, വെള്ളാപ്പള്ളിയുടെ എതിര്‍പ്പിന്റെ കാരണം, മതബോധമുള്ള മുസ്ലിങ്ങള്‍ ഇടതുപക്ഷത്തോട് അടുത്ത സമകാലിക അനുഭവങ്ങള്‍, സാധാരണ മുസ്ലിം ജനവിഭാഗങ്ങളില്‍ പിണറായിക്ക് ലഭിച്ച സ്വീകാര്യത, ലീഗ് സൈബര്‍ ആക്രമണത്തെ  സധൈര്യം നേരിട്ട നാളുകള്‍, കുടുംബം, പഠനം, അദ്ധ്യാപകര്‍, ചങ്ങാത്തങ്ങള്‍,  മാധ്യമ വേട്ട, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യത്തെ മറികടന്ന ആവേശകരമായ ഓര്‍മ്മ, ഇവയെല്ലാം വിഷയീഭവിക്കുന്ന സത്യസന്ധമായ തുറന്നു പറച്ചിലാകും 'പച്ച കലര്‍ന്ന ചുവപ്പെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

*പച്ച കലര്‍ന്ന ചുവപ്പ്* (അരനൂറ്റാണ്ടിന്റെ കഥ) 
അര നൂറ്റാണ്ടിന്റെ ജീവിതം പറയുകയാണ് ഈ രചനയിലൂടെ. ആത്മനിഷ്ഠമായ സാമൂഹ്യ അപഗ്രഥനവും കൂടിയാവണം ഇതെന്നാണ് ആഗ്രഹം. 
പഠന കാലയളവും അദ്ധ്യാപന ജീവിതവും ജനപ്രതിനിധിയായ വര്‍ഷങ്ങളും പിന്നിട്ട വഴികളിലെ തണല്‍മരങ്ങളും സത്രങ്ങളും ചെകുത്താന്‍ കോട്ടകളും ഹിംസ്ര ജീവികളുമെല്ലാം കഥയുടെ വിത്യസ്ത നാള്‍വഴികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദം, ഇഡി, എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരമ്പര, യുഎ കോണ്‍സുലേറ്റുമായുള്ള ബന്ധം, ലീഗു രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങള്‍, മുസ്ലിം സമുദായ സംഘടനകളുടെ വീക്ഷണ വ്യത്യാസങ്ങള്‍, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെയുള്ള അനുഭവങ്ങള്‍, ലോകായുക്തയെ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന, ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിതം തേടിയുള്ള യാത്ര, അതില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍, െ്രെകസ്തവമുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സമീപ കാലത്ത് ഉയര്‍ന്നു വന്ന തെറ്റിദ്ധാരണകള്‍, അതിനിരയാകേണ്ടി വന്ന ദുരനുഭവം, കുഞ്ഞാലിക്കുട്ടിയുമായുണ്ടായ അടുപ്പവും അകല്‍ച്ചയും, ജമാഅത്തെ ഇസ്ലാമി വിമര്‍ശനത്തിന്റെ പൊരുള്‍, ശിഹാബ് തങ്ങളുടെ കുലീനത്വം, പിണറായിയുമായുള്ള ആത്മബന്ധം, കൊരമ്പയില്‍ അഹമ്മദാജിയോടുള്ള കടപ്പാട്, ലീഗിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായും  തുടരുന്ന സൗഹൃദം,  ലീഗില്‍ നിന്നുള്ള പുറത്താക്കപ്പെടല്‍, 2006 ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സഹയാത്രികന്‍, സിപിഎം ജാഥാനുഭവങ്ങള്‍,  മന്ത്രിലബ്ധി, ബന്ധു നിയമന വിവാദത്തിന്റെ  പിന്നാമ്പുറങ്ങള്‍,  പാലൊളി മുഹമ്മദ് കുട്ടി എന്ന കറകളഞ്ഞ സഖാവിന്റെ സാമീപ്യം, മന്ത്രിയായിരിക്കെ  സിപിഎം നേതൃത്വം കാണിച്ച ഉദാര സമീപനം, മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണ, ഇകെ എപി സുന്നി വിഭാഗങ്ങളുമായുള്ള അടുപ്പം, വെള്ളാപ്പള്ളിയുടെ എതിര്‍പ്പിന്റെ കാരണം, മതബോധമുള്ള മുസ്ലിങ്ങള്‍ ഇടതുപക്ഷത്തോട് അടുത്ത സമകാലിക അനുഭവങ്ങള്‍, സാധാരണ മുസ്ലിം ജനവിഭാഗങ്ങളില്‍ പിണറായിക്ക് ലഭിച്ച സ്വീകാര്യത, ലീഗ് സൈബര്‍ ആക്രമണത്തെ  സധൈര്യം നേരിട്ട നാളുകള്‍, കുടുംബം, പഠനം, അദ്ധ്യാപകര്‍, ചങ്ങാത്തങ്ങള്‍,  മാധ്യമ വേട്ട, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യത്തെ മറികടന്ന ആവേശകരമായ ഓര്‍മ്മ, ഇവയെല്ലാം വിഷയീഭവിക്കുന്ന സത്യസന്ധമായ തുറന്നു പറച്ചിലാകും 'പച്ച കലര്‍ന്ന ചുവപ്പ്'. 
ഏതാണ്ടെല്ലാം എഴുതിത്തീര്‍ന്നു. ഉദ്ദേശം 60 അദ്ധ്യായങ്ങള്‍ ഉണ്ടാകും. ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നാണ് ഉദ്ദേശിച്ചത്. അപ്പോഴാണ് മലയാളത്തിലെ മികച്ച വാരികകളില്‍ ഒന്നായ 'സമകാലിക മലയാളം'  അറുപത് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കാനുള്ള താല്‍പര്യം അറിയിച്ചത്. എഴുതിത്തീര്‍ന്ന ഭാഗം അവര്‍ക്ക് അയച്ചു കൊടുത്തു. തുടര്‍ന്നാണ് എഡിറ്റര്‍ മെയ് ആദ്യ വാരം മുതല്‍ പ്രസിദ്ധീകരിക്കാം എന്ന ഉറപ്പ് നല്‍കിയതും പരസ്യം പുറത്ത് വിട്ടതും.
എന്റെ സുഹൃത്തുക്കളുമായും അഭ്യുദയകാംക്ഷികളുമായും മാന്യ വായനക്കാരുമായും ഈ വിവരം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വിദേശത്തുള്ള താല്‍പ്പരര്‍ക്ക് ഓണ്‍ലൈന്‍ എഡിഷന്‍ പ്രയോജനപ്പെടുത്താം.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com