തേവര- കുണ്ടന്നൂര്‍ പാലം ഒരുമാസം അടച്ചിടും

തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും
kundannoor bridge
കുണ്ടന്നൂര്‍- തേവര പാലം ഫയല്‍
Updated on
1 min read

കൊച്ചി: തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും.

പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു.

തുടര്‍ന്ന് പാലം ഉള്‍പ്പെടുന്ന റോഡിലെ ടാര്‍ മുഴുവന്‍ പൊളിച്ച് നവീകരിക്കാനായി സെപ്റ്റംബറിലും അടച്ചു. ഇതിന് പിന്നാലെ കുഴികള്‍ രൂപപ്പെട്ടതിനാലാണ് പാലം വീണ്ടും അടച്ചിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com