'അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി ആവട്ടെ'; പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

Kunhalikutty be the next Chief Minister'; Sunni Mahal Federation
അസ്ലം മഷ്ഹൂര്‍ തങ്ങള്‍
Updated on
1 min read

മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി പരാമര്‍ശം.

മെയ് നാലാം തിയ്യതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയിട്ടു വരട്ടെയെന്നായിരുന്നു പരാമര്‍ശം. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സ്വാദിഖലി തങ്ങള്‍ അടക്കം മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പടെ സന്നിഹിതരായിരുന്ന വേദിയായിരുന്നെങ്കിലും എസ്എംഎഫ് സംസ്ഥാന ഭാരവാഹിയുടെ പരാമര്‍ശം ആരും തിരുത്തിയില്ല.

Kunhalikutty be the next Chief Minister'; Sunni Mahal Federation
യൂണിറ്റിന് പരമാവധി 10 രൂപ, അധിക വൈദ്യുതി വാങ്ങാന്‍ അനുമതി; വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം

പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ പുഞ്ചിരിയോടെയാണ് ഇതിനോട് പ്രതികരിച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുഞ്ഞാലിക്കുട്ടി വഹിക്കേണ്ട സ്ഥാനത്തെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് സുന്നി മഹല്ല് ഫെഡറേഷന്റെ വേദിയില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം.

Summary

'Kunhalikutty be the next Chief Minister'; Sunni Mahal Federation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kunhalikkutty, km shaji
The fallout stems from a violent confrontation that erupted on Monday night during Prophet’s Day celebrations.
Rahul Gandhi, Rajnath Singh
Controversy over VD Satheesan ponnani lunch, Faisal Bafaqui Thangal reaction
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com