കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

15 വീതം ദിനങ്ങൾ ഇരു വിഭാ​ഗത്തിനും നിർണയിച്ചു നൽകിയ സ്ഥലത്താണ് സംഘർഷമുണ്ടായത്
KERALA POLICE
Church clash
Updated on
1 min read

കൊച്ചി: എറണാകുളം കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. യാക്കോബായ- ഓർത്തഡോക്സ് വിഭാ​ഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. മൂന്ന് പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

15 വീതം ദിനങ്ങൾ ഇരു വിഭാ​ഗത്തിനും നിർണയിച്ചു നൽകിയ സ്ഥലമാണിത്. നിലവിൽ ഓർത്തഡോക്സ് വിഭാ​ഗത്തിനാണ് ആരാധനാനുവാദം. പള്ളിപ്പെരുന്നാൾ നടക്കുന്നുമുണ്ട്.

KERALA POLICE
'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

അതിനിടെ യാക്കോബായ വിഭാ​ഗത്തിൽപ്പെട്ടവർ ആരാധാന അനുവദിക്കണമെന്നു ആവശ്യപ്പെട്ട് രം​ഗത്തെത്തി. സംസാരം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോ​ഗിച്ചതായി ആരോപണമുയർന്നു.

നിലവിൽ സ്ഥിതി ശാന്തമാണ്. കൂടുതൽ പൊലീസിനേയും സ്ഥലത്ത് വിന്ന്യസിച്ചിട്ടുണ്ട്.

KERALA POLICE
പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി
Summary

Church clash: Clashes at Kurinji Orthodox Church in Kolencherry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com