‘വിഡിയോ എടുത്തുകളയാം, പക്ഷെ ചെങ്കൊടി ചങ്കിനുള്ളിൽ തന്നെ’; മെറ്റയ്ക്കെതിരെ ‘കുട്ടി സഖാവ്’

വൈറൽ താരം മുഹമ്മദ് സിയാന്റെ പേജ് അപ്രത്യക്ഷമായി; അക്കൗണ്ട് തിരിച്ചുപിടിക്കാൻ അപ്പീൽ നൽകി
kutty_saghav
kutty_saghav
Edited By:
Updated on
2 min read

കോട്ടയം: 'കുട്ടി സഖാവ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച മെറ്റയ്ക്കെതിരെ വിമർശനവുമായി കൊച്ചുതാരം മുഹമ്മദ് സിയാൻ. ഇൻസ്റ്റഗ്രാമിൽ പുതിയ വിഡിയോ പങ്ക് വെച്ചാണ് 'കുട്ടി സഖാവ്' രംഗത്ത് എത്തിയിരിക്കുന്നത്. വിഡിയോ മാത്രമേ നിങ്ങൾക്ക് എടുത്തു കളയാൻ കഴിയുകയുള്ളു എന്നും ചെങ്കൊടി ചങ്കിനുള്ളിൽ തന്നെ ആണെന്നും കുട്ടികൾ പറയുന്നു.

kutty_saghav
വിദ്യാർഥികൾ ദേഹോപദ്രവം ചെയ്തു; സംസ്കൃത സർവകലാശാല വിസിയുടെ പരാതി; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

'' ഞങ്ങൾ ഇന്നലെ ഇട്ട വിഡിയോ 20 ലക്ഷം ആളുകൾ കണ്ടു. ഞങ്ങളുടെ പിണറായി സഖാവ് വരെ കമന്റ് ഇട്ടു. ഞങ്ങൾക്കിനി എങ്ങനെ അത് തിരിച്ചെടുക്കുന്നത് എന്ന് പോലും അറിയില്ല. ഞങ്ങൾക്ക് ടെൻഷനില്ല. നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലെ വിഡിയോ അല്ലെ റീമൂവ് ചെയ്യാൻ കഴിയുകയുള്ളു. ചെങ്കിലാണ് ചെങ്കൊടി,അതാർക്കും മാറ്റാൻ കഴിയില്ലല്ലോ'' എന്നാണ് പുതിയ വിഡിയോയിൽ കുട്ടികൾ പറയുന്നത്.

kutty_saghav
പ്രഖ്യാപനങ്ങളിൽ മുങ്ങി കാലവർഷ ദുരിതാശ്വാസം; വീട് വൃത്തിയാക്കാനുള്ള പതിനായിരം രൂപയും അനിശ്ചിതത്വത്തിൽ; ഉത്തരവിലെ അവ്യക്തതയിൽ കുരുങ്ങി സഹായധനം

നേരത്തെ, "ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ്... ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം (രണ്ട് മില്യൺ) കാഴ്ചക്കാരെ സ്വന്തമാക്കിയ 'കുട്ടി സഖാവ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. സമൂഹമാധ്യമങ്ങളിൽ വൈറലായ കൊച്ചുതാരം മുഹമ്മദ് സിയാൻ വിഡിയോകൾ പങ്കുവെച്ചിരുന്ന അക്കൗണ്ടാണ് മെറ്റയുടെ നടപടിയെ തുടർന്ന് അപ്രത്യക്ഷമായത്.

കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ വളരെ വേഗമാണ് 'കുട്ടി സഖാവ്' ജനപ്രീതി നേടിയത്. രാഷ്ട്രീയം പറയുന്ന കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ ശൈലി കൗതുകത്തോടെ കണ്ടാണ് ഒട്ടേറെപ്പേർ കമന്റുകളുമായി എത്തിയത്. എന്നാൽ അക്കൗണ്ട് അപ്രത്യക്ഷമായതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. കൊച്ചുകുട്ടിയുടെ രാഷ്ട്രീയത്തെപ്പോലും ഭയക്കുന്നതാരെന്ന ചോദ്യങ്ങളുമായാണ് സമൂഹമാധ്യമ ഉപയോക്താക്കൾ രംഗത്തെത്തിയിരിക്കുന്നത്.

kutty_saghav
പിഎം ശ്രീ അറബിക്കടലിന് അപ്പുറം അഴുക്കുചാലില്‍ എറിയണം; നിലപാടില്‍ മാറ്റമില്ലെന്ന് കെ എം ഷാജി

അതേസമയം, മുഹമ്മദ് സിയാന്റെ അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനായി മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അടുത്തിടെ രാഷ്ട്രീയ ബന്ധമുള്ള ഉള്ളടക്കങ്ങളും മാധ്യമങ്ങളുടേതുൾപ്പെടെ നിരവധി അക്കൗണ്ടുകളും പോസ്റ്റുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി വിഡി.സതീശനെതിരായ ഫെയ്സ്ബുക് പോസ്റ്റുകളും ഇത്തരത്തിൽ കൂട്ടത്തോടെ നീക്കം ചെയ്യപ്പെട്ടിരുന്നു. എഐ സോഫ്റ്റ്‌വെയറിൽ വരുത്തിയ അപ്‌ഡേറ്റും തുടർന്നുണ്ടായ സാങ്കേതികപ്പിഴവുമാണ് ഇത്തരം തടസ്സങ്ങൾക്ക് കാരണമായതെന്നും ആരുടെയും ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ച മെറ്റ, നീക്കം ചെയ്ത ഉള്ളടക്കങ്ങൾ പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. സിയാന്റെ അക്കൗണ്ടും ഉടൻ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ആരാധകരും.

kutty_saghav
നടന്‍ ദേവന്‍ ബിജെപി വിട്ടു; അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു
kutty_saghav
പഠിച്ച് നല്ല ജോലി നേടാൻ ആഗ്രഹിക്കുന്ന നേമത്തെ എല്ലാ കുട്ടികൾക്കും ബിജെപിയുടെ പൂർണ്ണ പിന്തുണ: രാജീവ് ചന്ദ്രശേഖർ
kutty_saghav
'ഡൗണ്‍ ടു എര്‍ത്ത് സതീശന്‍, വാര്‍ത്താസമ്മേളനം കാണാന്‍ കാത്തിരിക്കാറുണ്ട്; അത് പുസ്തകമാക്കണം'
Summary

Social media giant Meta has suspended the widely popular Instagram account 'Kutti Sakhavu', operated by viral child content creator Muhammed Siyan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com