മൊബൈലിൽ ഫോട്ടോ എടുത്തു; ചോദ്യം ചെയ്ത വനിതാ ടിടിഇയുടെ ഷാളിൽ പിടിച്ചു വലിച്ചു, മർദ്ദനവും; യുവാവ് അറസ്റ്റിൽ 

വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിൽ ഇന്നലെ വൈകിട്ടാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


 
കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ വനിതാ ടിടിഇയെ യാത്രക്കാരൻ ആക്രമിച്ചു. ടിടിഇയുടെ ദൃശ്യം യുവാവ് മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. സംഭവത്തിൽ പാലക്കാട് സ്വദേശി ഉമേഷ്(46) പൊലീസ് കസ്റ്റഡിയിലായി. തിരുവനന്തപുരം സ്വദേശിയായ വനിതാ ടിടിഇക്കാണ് മർദ്ദമേറ്റത്. ഇവരുടെ കൈക്ക് പരുക്കേറ്റു. 

വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ചിറയിൽകീഴ് പിന്നിട്ടപ്പോഴാണ് ടിക്കറ്റുകൾ പരിശോധിച്ചു വരികയായിരുന്ന ടിടിഇയുടെ ദൃശ്യം യുവാവ് മൊബൈൽ ഫോണിൽ പകർത്തിയത്. ഇതു ശ്രദ്ധയിൽപ്പെട്ട ടിടിഇ ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. പ്രകോപിതനായ യുവാവ് ടിടിഇയുടെ ഷാളിൽ പിടിച്ച് വലിച്ചു. ചെറുത്തതോടെ മർദ്ദിക്കുകയും വസ്ത്രം കീറുകയും ചെയ്തു. 

മറ്റു യാത്രക്കാർ ഇടപെട്ടാണ് യുവാവിനെ ബലമായി പിടിച്ചു മാറ്റിയത്. കൊല്ലം റെയിൽവേ പൊലീസ് എത്തി ഉമേഷിനെ കസ്റ്ററിയിൽ എടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com