ഭൂമി കൈയ്യേറ്റം: മാര്‍ത്തോമ ഭവന് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: കത്തോലിക്ക കോണ്‍ഗ്രസ്

ഉത്തരവ് ലംഘിച്ച് അതിക്രമിച്ച് കയറിയവര്‍ക്കെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Land grab: CM must intervene to bring justice to Marthoma Bhavan: Catholic Congress
മാര്‍ത്തോമാ ഭവന്റെ ഭൂമി
Updated on
1 min read

കൊച്ചി: എറണാകുളം കളമശേരിയിലുള്ള മാര്‍ത്തോമ ഭവന്റെ ഭൂമിയില്‍ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമിച്ച് കയറിയവര്‍ക്കെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സംഭവത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Land grab: CM must intervene to bring justice to Marthoma Bhavan: Catholic Congress
'റിയാസിനെ കാണാനായില്ല, ശശീന്ദ്രന്‍ വീട്ടിലില്ല'; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കെട്ടിക്കിടക്കുന്നത് 391 കേസുകള്‍

നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല, അത് അനുവദിച്ച് കിട്ടാന്‍ മാര്‍ത്തോമ ഭവന് അവകാശമുണ്ട്. സ്ഥലത്തെ മഠത്തിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം പോലും തടയപ്പെടുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.

Land grab: CM must intervene to bring justice to Marthoma Bhavan: Catholic Congress
അമിത് 'വലിയ പുള്ളി', കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അടുത്ത ബന്ധം?; കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി കസ്റ്റംസ്

സമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമായ നിലപാട് അധികാരികള്‍ സ്വീകരിക്കരുതെന്നും അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുരക്ഷ ഒരുക്കാന്‍ വന്നവര്‍ കൈയേറ്റക്കാര്‍ക്ക് ഓത്താശ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ട് മാര്‍ത്തോമ ഭവന് നീതി നടപ്പാക്കി കൊടുക്കണമെന്നും കത്തോലിക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Summary

Land grab: CM must intervene to bring justice to Marthoma Bhavan: Catholic Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com