വോട്ടര്‍പട്ടികയില്‍ ഇന്നുകൂടി പേരുചേര്‍ക്കാം

നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം.അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

നവംബര്‍ 16നു കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം പേരുചേര്‍ക്കാന്‍ ഇതുവരെ ലഭിച്ചത് 5,38,309 അപേക്ഷയാണ്. പേരുചേര്‍ക്കുന്നതിനും മാറ്റംവരുത്താനും www.voterportal.eci.gov.in  സന്ദര്‍ശിക്കണം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ് വഴിയും പേരുചേര്‍ക്കാം.  പട്ടികയില്‍ പേരുണ്ടോ എന്ന് www.ceo.kerala.gov.in വഴി പരിശോധിക്കാം.

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാലും പേരുചേര്‍ക്കുന്ന പ്രക്രിയ തുടരും. വ്യാഴാഴ്ചയ്ക്കുശേഷം ചേര്‍ക്കുന്നവരുടെ പേരുകൂടി ഉള്‍പ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതിക്ക് 10 ദിവസം മുമ്പ് സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികയുന്നവരെ മുഴുവന്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് കമീഷന്റെ ലക്ഷ്യം. കരട് വോട്ടര്‍പട്ടിക പ്രകാരം 2,63,08,087 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com