സാങ്കേതിക സർവകലാശാല പരീക്ഷാകേന്ദ്ര മാറ്റം; അവസാന തിയതി ഇന്ന് 

ഫെബ്രുവരിയിൽ നടത്തുന്ന വിവിധ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ ഇന്നുകൂടി അപേക്ഷിക്കാം
ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ
Updated on
1 min read

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (എ പി ജെ അബ്ദുൽ കലാം ടെക്ക്നോളജിക്കൽ യൂണിവേഴ്‌സിറ്റി) ഫെബ്രുവരിയിൽ നടത്തുന്ന വിവിധ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ ഇന്നുകൂടി അപേക്ഷിക്കാം. ബിടെക് എസ് 7 (റെഗുലർ, സപ്ലിമെന്ററി), ബിആർക് എസ് 9, എംസിഎ എസ് 5 (ആർഎസ്) എംസിഎ ഇന്റഗ്രേറ്റഡ് എസ് 9 (ആർ) എന്നീ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കാണ് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമുള്ളത്

കെ ടി യു പോർട്ടലിലെ സ്റ്റുഡന്റ്‌ പോർട്ടൽ വഴിയാണ് പരീക്ഷാകേന്ദ്ര മാറ്റത്തിനായി അപേക്ഷിക്കേണ്ടത്. മുന്ന് കോളജുകളാണ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാൻ അവസരമുള്ളത്. വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മൂന്ന് കോളജുകളിൽ ഒന്നാണ് അനുവദിച്ച് നൽകുക. അതേസമയം പഠിക്കുന്ന കോളജിൽ തന്നെ പരീക്ഷയെഴുതാൻ ആ​ഗ്രഹിക്കുന്നവർക്ക് കേന്ദ്രമാറ്റത്തിന് അപേക്ഷിക്കേണ്ടതില്ല. 

പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള നിർദേശങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ (https://app.ktu.edu.in/login.jsp) നൽകിയിട്ടുണ്ട്. യുണിവേഴ്സിറ്റി അം​ഗീകരിച്ചുകഴിഞ്ഞാൽ കേന്ദ്ര മാറ്റം അന്തിമം ആയിരിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com