ഗ്രൂപ്പ് പോരോ?; കാസര്‍കോട് പള്ളിക്കര പഞ്ചായത്തില്‍ ലീഗ് അംഗം രാജിവെച്ചു

പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയിലെ യുഡിഎഫ് അംഗം രാജിവച്ചു
 സമീറ
സമീറ
Edited By:
Updated on
1 min read

കാസര്‍കോട്: പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയിലെ യുഡിഎഫ് അംഗം രാജിവച്ചു. ഒന്നാം വാര്‍ഡില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം ടി സമീറയാണ് രാജിവച്ചത്. ലീഗിന് ഇടയിലുള്ള പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

രാജി സ്വീകരിച്ച് സെക്രട്ടറിയും ഒപ്പിട്ട് കത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിഷനും ജില്ലാ കലക്ടര്‍ക്കും മറ്റു ബന്ധപ്പെട്ട അധികൃതര്‍ക്കും അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന പറഞ്ഞു. ഇനി ഒന്നാംവാര്‍ഡിലെ ഈ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്.

അധ്യാപിക കൂടിയായ സമീറയ്ക്ക് വാര്‍ഡിലെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നു ലീഗ് കേന്ദ്രങ്ങള്‍ പറയുമ്പോഴും ശക്തമായ ഗ്രൂപ്പ് പോരാണ് രാജിയിലേക്ക് കലാശിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 24 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിന് 12 ഉം യുഡിഎഫിന് 11 ഉം ബിജെപിക്ക് ഒരു അംഗവുമാണുള്ളത്.

 സമീറ
'ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വിസില്‍ വിവാദം, റിപ്പോര്‍ട്ട് തേടി മന്ത്രി
 സമീറ
24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം, ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറയുമെന്ന് പ്രവചനം
Summary

League member resigns from Pallikkara Panchayat in Kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com