മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടി പൊലീസ്

വീടിന് സമീപത്തെ റോഡിൽ വെച്ച് ബീന മക്കളെ ഉപേക്ഷിക്കുകയും, അവിടെ കാത്തു നിന്ന കാമുകൻ രതീഷിന് ഒപ്പം കടന്നു കളയുകയുമായിരുന്നു
മക്കളെ ഉപേക്ഷിച്ച് കടന്ന കളഞ്ഞ കേസില്‍ പൊലീസ് പിടിയിലായ ബീന, രതീഷ്‌
മക്കളെ ഉപേക്ഷിച്ച് കടന്ന കളഞ്ഞ കേസില്‍ പൊലീസ് പിടിയിലായ ബീന, രതീഷ്‌
Updated on: 
1 min read


പത്തനംതിട്ട: മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസ് പിടിയിലായത്.  ഒൻപതും പതിമൂന്നും വയസുള്ള ആൺകുട്ടികളെ റോഡിൽ ഉപേക്ഷിച്ചാണ് ഇവർ പോയത്. 

കടമനിട്ടയിൽ നിന്നാണ് യുവതി പൊലീസ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തിയതി  മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് മക്കളെയും കൂട്ടി പോയതാണ് ബീന. പക്ഷേ ബന്ധു വീടിന് സമീപത്തെ റോഡിൽ വെച്ച് ബീന മക്കളെ ഉപേക്ഷിക്കുകയും, അവിടെ കാത്തു നിന്ന കാമുകൻ രതീഷിന് ഒപ്പം കടന്നു കളയുകയുമായിരുന്നു. 

പിന്നാലെ ഇവർ രാമേശ്വരം തേനി ബെംഗ്ലരൂ തുടങ്ങിയ സ്ഥലങ്ങളിൽ പോയി. വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴുയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. സിം മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു പ്രതികളുടെ സഞ്ചാരം. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. 

പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലേക്കുമാണ് മാറ്റിയത്. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. നിരവധി കേസുകളിൽ പ്രതിയുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com