'പാത്രം നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക', എം ലീലാവതിക്ക് നേരെ സൈബര്‍ ആക്രമണം

ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.
Leelavathi
Leelavathifile
Updated on
1 min read

കൊച്ചി: പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്കു നേരെ സൈബര്‍ ആക്രമണം. 'വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍' എന്ന ലീലാവതി ടീച്ചറുടെ പരാമര്‍ശത്തിന് എതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുന്നത്. തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും വേണ്ടെന്നു വച്ച് ടീച്ചര്‍ പറഞ്ഞ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.

Leelavathi
ഒരു കോടി രുപ നഷ്ടപരിഹാരം വേണം; സര്‍ക്കാര്‍ ജോലിയും; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ബിന്ദു

'ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' എന്നായിരുന്നു പിറന്നാള്‍ ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത്. ഇതിനു പിന്നാലെ ലീലാവതിക്കു നേരെ സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു.

Leelavathi
'രശ്മിയുമായി ശാരീരിക ബന്ധമുണ്ടെന്നു സമ്മതിക്കണം, ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; ജയേഷിന് രതി വൈകൃതം ശീലം'

ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം. ലീലാവതിയുടെ പ്രസ്താവനയെ അനുകൂലിച്ചും ഒട്ടേറെ പേര്‍ പ്രതികരിക്കുന്നുണ്ട്.

Summary

Leelavathi faces cyber attack after gaza statement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com