വ്രതാരംഭ കൂട്ടായ്മയ്ക്ക് ആയിരങ്ങള്‍; പാലയൂര്‍ തളിയകുളക്കരയില്‍ നോമ്പുകാലത്തിന് തുടക്കം

Lent begins at St. Thomas Major Archiepiscopal Pilgrim Centre
പാലയൂരില്‍ ഭക്തിനിര്‍ഭരമായ വ്രതാരംഭ കൂട്ടായ്മ
Updated on
1 min read

തൃശൂര്‍: സീറോ മലബാര്‍ സഭയുടെ ആരാധനക്രമ വത്സരത്തിലെ നോമ്പുകാലത്തിന് തുടക്കമായി പാലയൂരില്‍ ഭക്തിനിര്‍ഭരമായ വ്രതാരംഭ കൂട്ടായ്മ നടന്നു. വിഭൂതി തിരുക്കര്‍മങ്ങളോടനുബന്ധിച്ച് പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തിലെ തളിയകുളക്കര കപ്പേളയില്‍ നടന്ന ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

പോപ്പ് ലിയോ പതിനാലാമാന്റെ സന്ദേശം ഉദ്ധരിച്ച് മറ്റുള്ളവരെ ശ്രവിക്കാനും അനുരഞ്ജനത്തിന്റെ ജീവിതം നയിക്കാനും ഈ നോമ്പുകാലം സഹായകരമാകട്ടെയെന്ന് ചടങ്ങുകള്‍ക്ക് മുഖ്യകര്‍മികത്വം വഹിച്ച മാര്‍ ആഡ്രൂ താഴത്ത് അഭിപ്രായപ്പെട്ടു. മനസാന്തരത്തിലൂടെ ജീവിതത്തിന്റെ യഥാര്‍ത്ഥ വിശദീകരണം നേടണമെന്ന് പ്രസംഗത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

മാര്‍ തോമാശ്ലീഹാ ക്രിസ്തുമത വിശ്വാസത്തിന് തുടക്കം കുറിച്ച പാലയൂരിലെ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന തിരുക്കര്‍മത്തില്‍ മെത്രാപ്പോലീത്ത ആയിരക്കണക്കിന് വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശി. തുടര്‍ന്ന് പരിത്യാഗത്തിന്റെ ഭാഗമായി ചാരവസ്ത്രം ധരിച്ച വിശ്വാസികള്‍ പള്ളിയിലേക്ക് പ്രദക്ഷിണമായി എത്തി കുരിശടിയിലെ കല്‍വിളക്കില്‍ തിരിതെളിയിച്ചു.

ദിവ്യബലിയില്‍ ഫാ. ജോണ്‍പോള്‍ ചെമ്മണ്ണൂര്‍ (പാലയൂര്‍ മഹാ തീര്‍ത്ഥാടനം കണ്‍വീനര്‍), ഫാ. ക്ലിന്റ് പാണെങ്ങാടന്‍ (അസി. വികാരി, ഉണ്ണിമിശിഹാ ദേവാലയം, തലോര്‍) എന്നിവര്‍ സഹകാര്‍മ്മികരായി. മറ്റു തിരുക്കര്‍മങ്ങള്‍ക്ക് ഫാ. മാനുവല്‍, ഫാ. മാത്യു തുണ്ടത്തില്‍ എംസിബിഎസ്, ഫാ. ആന്റോ രായപ്പന്‍, ഫാ. ഡേവിസ് പനംകുളം, ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, അസി. വികാരി ഫാ. നിതിന്‍ താഴത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Lent begins at St. Thomas Major Archiepiscopal Pilgrim Centre
സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

പാലയൂര്‍ മഹാ തീര്‍ത്ഥാടനത്തിന് മുന്നോടിയായി തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്രതാരംഭ കൂട്ടായ്മയില്‍, രാവിലെ മുതല്‍ ഭക്തജനങ്ങള്‍ തളിയകുളത്തില്‍ കുളിച്ച് വ്രതവസ്ത്രം ധരിച്ചു പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

പരിപാടികള്‍ക്ക് വ്രതാരംഭ കൂട്ടായ്മ കണ്‍വീനര്‍ തോമസ് വാകയില്‍, കൈക്കാരന്‍ ഫ്രാന്‍സിസ് ചിരിയംകണ്ടത്ത്, സെക്രട്ടറിമാരായ ജോയ് ചിറമേല്‍, പിയൂസ് ചിറ്റിലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ഷാജു ടിജെ, പിആര്‍ഒ ജെഫിന്‍ ജോണി, പാലയൂര്‍ മഹാസ്ലീഹ മീഡിയ ടീം അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Lent begins at St. Thomas Major Archiepiscopal Pilgrim Centre
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
Summary

Lent begins at St. Thomas Major Archiepiscopal Pilgrim Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com