സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; പിതാവിനെ മര്‍ദിച്ചു കൊന്ന മകന് ജീവപര്യന്തം

തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Life Imprisonment for Thiruvananthapuram Man Who Murdered Father for Lottery Ticket
വിനോദ്
Updated on
1 min read

തിരുവനനന്തപുരം: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. നെടുമങ്ങാട് വേറ്റികോണം മാടവന ലെയിനിലെ വിനോദ് ഭവനില്‍ ശശി എന്ന ആന്റണിയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ വിനോദ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Life Imprisonment for Thiruvananthapuram Man Who Murdered Father for Lottery Ticket
ദിലീപിനെ വെറുതെ വിട്ടതില്‍ അപ്പീല്‍, പള്‍സര്‍ സുനിക്ക് പരമാവധി ശിക്ഷ നല്‍കണം, നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍

സമ്മാനം ലഭിച്ച ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടെങ്കില്‍ അത് നല്‍കാന്‍ ശശി തയാറായിരുന്നില്ല. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ വിനോദ് പിതാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേല്‍പ്പിച്ചു. 2022 ജൂലൈ 19ന് രാത്രി ഏഴോടെയായിരുന്നു സംഭവം. തലയ്‌ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണം. 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ശശി മരിച്ചത്.

Life Imprisonment for Thiruvananthapuram Man Who Murdered Father for Lottery Ticket
എന്‍കെ പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; ഇരവിപുരത്ത് വിഷ്ണുമോഹന്‍ ആര്‍എസ്പി സ്ഥാനാര്‍ഥി

ദൃക്സാക്ഷികളുടെ മൊഴികളും മെഡിക്കല്‍ തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതി ഏല്‍പ്പിച്ച മര്‍ദനമാണ് മരണകാരണമെന്നത് പ്രോസിക്യൂഷന്‍ തെളിയിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 16 സാക്ഷികളെയും 47 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി. റെക്‌സ് ഹാജരായി.

Summary

Life Imprisonment for Thiruvananthapuram Man Who Murdered Father for Lottery Ticket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com