ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇന്നും നാളെയും മദ്യശാലകള്‍ക്ക് അവധി; ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല

സംസ്ഥാനത്ത് ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. 

നാളെ മാസത്തിലെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്‌കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ഉത്രാടം വരെയുള്ള അവസാനത്തെ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്.  41 കോടിയുടെ മദ്യ വിൽപ്പനയാണ് അധികമായി ഉണ്ടായത്. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com