വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

38 വസ്തുവകകളുടെ രേഖകളും ഇഡി പിടിച്ചെടുത്തു
Enforcement Directorate
Enforcement Directorate
Updated on: 
1 min read

കൊച്ചി: സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റിന്റെ (ഇഡി) പരിശോധനയില്‍ രണ്ടുകോടിയിലേറെ രൂപയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അങ്കമാലി അര്‍ബന്‍ ബാങ്കിലെ അക്കൗണ്ടുകളാണ് കൂടുതലും മരവിപ്പിച്ചത്. ഇവിടെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 38 വസ്തുവകകളുടെ രേഖകളും ഇഡി പിടിച്ചെടുത്തു.

തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി പരിശോധ നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇഡിയുടെ അന്വേഷണ നടപടികള്‍. തൃശൂര്‍ ജില്ലയില്‍ അഞ്ചിടത്തും കോഴിക്കോട് ഏഴിടത്തും വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

മൂന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇഡി പരിശോധന നടത്തിയത്. അങ്കമാലി അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 422 വായ്പകളുമായി ബന്ധപ്പെട്ട് 96.74 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയത്. ഇതില്‍ 154 വായ്പകളില്‍ 33 കോടിയുടെ ക്രമക്കേട് കണ്ടെത്തി. 1.82 കോടിയുടെ രണ്ട് സ്ഥിരനിക്ഷേപ അക്കൗണ്ടുകളാണ് പരിശോധനയ്ക്ക് പിന്നാലെ മരവിപ്പിച്ചത്.

തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാജ വായ്പകള്‍ അനുവദിച്ചതായും ഇഡി കണ്ടെത്തി. 10 കോടി രൂപ കുറ്റകൃത്യത്തിലൂടെ ലഭിച്ചെന്നാണ് കണ്ടെത്തല്‍. ഇവിടെ 20 സ്ഥിരനിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തൃശൂരിലെ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ വ്യാജ രേഖകള്‍ വച്ച് വായ്പ വാങ്ങി. ഇതുവഴി 27 കോടിയുടെ നഷ്ടം ബാങ്കിനുണ്ടായെന്നും ഇഡി കണ്ടെത്തി.

Enforcement Directorate
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
Enforcement Directorate
ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം
Enforcement Directorate
ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ
Summary

Loan fraud case; ED freezes accounts worth ₹1.82 crore at Angamaly Cooperative Bank

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com