തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭമായ 'SMILE KERALA' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.
വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 55 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് വായ്പ ലഭിക്കുക. അപേക്ഷകര്‍ കേരളത്തിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്‌സൈറ്റിലോ 0471 2454570/89, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates