

തിരുവനന്തപുരം: ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 9, 11 തീയതികളില്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അവധിയായിരിക്കും.
വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ വോട്ടര്‍മാരായ, എന്നാല്‍ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിക്കും. കാഷ്വല്‍ ലീവ്, കമ്യൂട്ടഡ് ലീവ്, അര്‍ജിതാവധി എന്നിവ ഒഴികെ സ്പാര്‍ക്കില്‍ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി (Other Duty/Special Leave) തെരഞ്ഞെടുക്കാം. വോട്ടര്‍ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളം കുറയ്ക്കാതെ പൂര്‍ണ അവധി നല്‍കണമെന്ന് കേരള പഞ്ചായത്ത് രാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ അനുശാസിക്കുന്നു. ഐടി കമ്പനികള്‍, ഫാക്ടറികള്‍, കടകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത് കര്‍ശനമായി നടപ്പാക്കാന്‍ ലേബര്‍ കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടര്‍മാരായ, എന്നാല്‍ താമസ-ജോലിസ്ഥലം വേറെ ജില്ലയിലായിരിക്കുന്ന ദിനക്കൂലി/കാഷ്വല്‍ തൊഴിലാളികളും ശമ്പളത്തോടെയുള്ള അവധിക്ക് അര്‍ഹരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates