തൃപ്പൂണിത്തുറയിൽ ഇന്ന് പ്രാദേശിക അവധി  

അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ ഇന്ന് അവധി. അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വർണക്കാഴ്ചകളുമായി നഗരം ചുറ്റുന്ന പ്രസിദ്ധമായ അത്തം ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9മണിക്ക് ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. കെ ബാബു എംഎൽഎ അത്തം പതാക ഉയർത്തും. തുടർന്നു വർണാഭമായ അത്തം ഘോഷയാത്ര.

ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജംക്ഷൻ, കിഴക്കേക്കോട്ട, എസ്എൻ ജംക്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷൻ വഴി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തിരിച്ചെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Todays Top 5 News
kerala election results
Biju Prabhakar IAS
Woman arrested with 124 ltr liquor in Palakkad
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com