

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടാൻ സാധ്യത. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴുന്നതു വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. നിലവിൽ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്.
ചില ഇളവുകൾ കൂടി അനുവദിച്ചു നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിർമാണ മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകും.
രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ രോഗ മുക്തി നിരക്ക് ഉയരുന്നില്ല. അതേസമയം വീടുകളിൽ ചികിത്സയിലുള്ളവരുടെ രോഗ മുക്തി നിരക്ക് കൂടുന്നുണ്ട്. ഇതും കൂടി പരിഗണിച്ചാണ് ലോക്ക്ഡൗൺ നീട്ടുന്നത് ആലോചിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,57,227 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 8,18,117 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 39,110 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3677 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ എത്തിയതിനു ശേഷമാണ് മേയ് 31 മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമെന്ന് സർക്കാർ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates