loka Kerala Sabha will be introduced to other states; Ministry of External Affairs sends letter
ലോക കേരള സഭഫെയ്‌സ്ബുക്ക്

'ഇതു മാതൃകയാക്കൂ'; ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങള്‍ക്കു പരിചയപ്പെടുത്താന്‍ കേന്ദ്രം

ഏപ്രിലില്‍ പാര്‍ലമെന്ററി സ്ഥിരം സമിതി പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ടില്‍ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു
Published on

ന്യൂഡല്‍ഹി: ലോക കേരള സഭയുടെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും പരിചയപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം. പരിപാടിയുടെ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറിക്ക് വിദേശകാര്യ മന്ത്രാലയം കത്തയച്ചു. പാര്‍ലമെന്ററി സ്ഥിരം സമിതി ശുപാര്‍ശ പ്രകാരമാണ് നടപടി

ഏപ്രിലില്‍ പാര്‍ലമെന്ററി സ്ഥിരം സമിതി പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ടില്‍ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളും സമാനമായ പ്രവാസി കൂട്ടായ്മകള്‍ നടത്താന്‍ വിദേശകാര്യമന്ത്രാലയം മുന്‍കൈയെടുക്കണം എന്നും ശുപാര്‍ശയുണ്ടായിരുന്നു.

സംസ്ഥാന വികസനം, പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകകേരള സഭ സ്ഥാപിക്കുന്നത്. 2018 ജനുവരി 12നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ചത്.

കേരള സഭ പ്രവാസികളില്‍ നിന്ന് പണം പിരിക്കാനുള്ളതണെന്ന വിമര്‍ശനങ്ങള്‍ ഒരു വശത്ത് നില്‍ക്കെയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് കേരള സഭയുടെ മാതൃക പരിചയപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം.

അറ്റുപോയ വലംകൈ 'സാക്ഷി'; ഇടംകൈ കൊണ്ട് ഒപ്പിട്ട് പാര്‍വതി ചുമതലയേറ്റു, ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com